ഇടുക്കി കീരിത്തോട്ടിൽ അഞ്ചോളം വ്യാപാരസ്ഥാപനങ്ങളിൽ മോഷണം
ഇടുക്കി കീരിത്തോട്ടിൽ അഞ്ചോളം വ്യാപാര സ്ഥാപനങ്ങളിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത് .ഷട്ടറിന്റെ താഴ്തകർത്താണ് മോഷ്ടാവ് കടയ്ക്ക് ഉള്ളിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ CCTV ക്യാമറയിൽ പതിഞ്ഞിട്ട് ഉണ്ട്.കടയക്ക് ഉള്ളിൽ കടന്ന മേഷ്ടാവ് പെട്ടിയുടെ പൂട്ട് തകർത്താണ് പണം മോഷ്ടിച്ചത്.
കല്ലുവെട്ടത്ത് സൂപ്പർ ഷോപ്പി,സ്നേഹ ഏജൻസിസ്, ദേവൻ സ്പൈസസ്, കൂനംപാറയിൽ ഓയിൽ മിൽ , എൽദോസ് ടെക്സ്റ്റയിൽസ് എന്നി സ്ഥാപനങ്ങളിലാണ് മേഷണം നടന്നത്.ഇന്ന് പുലർച്ചെ 1 മണിക്കും, 2 മണിക്കും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്.സ്നേഹ ഏജൻസിൽ സ്ഥാപിച്ച CCTV ക്യാമറായും മോഷ്ടവ് നശിപ്പിച്ചിട്ടുണ്ട്.
സി.സി.റ്റി വി,യിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രികരിച്ച് കഞ്ഞിക്കുഴിപോലിസ് അന്വഷണം ഊർജ്ജിതമാക്കി.എത്രയും പെട്ടന്ന് പ്രതിയെ പിടികൂടണം എന്ന് കീരിത്തോട് വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് എം.സി.ബിജു ആവശ്യപ്പെട്ടു.










