ഇടുക്കി MP ഡീൻ കുര്യാക്കോസിന് എതിരെ സി.പി.ഐ.എം. ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗ്ഗീസ്

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻറ് ആവിഷ്കരിക്കുന്ന വികസന പ്രവർത്തനങ്ങളിൽ ഇടുക്കി MP സഹകരിക്കുന്നില്ല എന്നും കള്ളപ്രചരണങ്ങളും അപവാദ പ്രചാരണങ്ങളും സംഘടിപ്പിക്കലാണ് MP യുടെ മുഖ്യ പരിപാടി എന്നും ഇത് ഒരു ജനപ്രതിനിധി ചേർന്നത് അല്ലാ എന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് തടിയംപാട് പാലം ഏറ്റെടുപ്പിച്ച് സംസ്ഥാന സർക്കാരിൻ്റെ ഭരണാനുമതി ലഭ്യമാക്കിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നൽകിയ പൗര സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു സി.വി. വർഗ്ഗീസ്.
LDF ഇടുക്കി നിയോജക മണ്ഡലം കൺവിനർ അനിൽ കൂവപ്ലാക്കൽ അധ്യക്ഷതവഹിച്ചു.കരിമ്പനിൽ നിന്ന് വിമലഗിരിക്ക് പെരിയാറിന് കുറുകെ പാലം നിർമ്മിക്കാൻ അനുമതി ലഭ്യമായതായി റോഷി അഗസ്റ്റിൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു.വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജജ് പോൾ സ്വഗതവും, സിനോജ് വള്ളാടി നന്ദിയും അറിപ്പിച്ച് സംസാരിച്ചു.പൗര സ്വീകരണത്തിന് അഭിവാദ്യം അർപ്പിച്ച്, LDF നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ,ഷിജോ തടത്തിൽ, സി. എം അസിസ്, സിജി ചാക്കോ,പ്രഭാതങ്കച്ചൻ,ഡിറ്റാജ് ജോസഫ് എന്നിവർ സംസാരിച്ചു.