പുളിയ മല നവദർശനാഗ്രാംമിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിച്ചു

1989 മുതൽ എല്ലാ വർഷവും ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുകയാണ്.ലഹരി ഉപയോഗം ഉപേക്ഷിക്കുക, ഉപയോഗിക്കുന്നത് തടയുക, ലഹരി വിമുക്ത സമൂഹത്തെ കെട്ടിപ്പടുത്തുക എന്നീ ആശയങ്ങളിൽ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്.
ദിനാചരണത്തിന്റെ മുന്നോടിയായിട്ടും, നവദർശനഗ്രാം രജിത ജൂബിലിയോട് അനുബന്ധിച്ചുമാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. പുളിയന്മല നവ ദർശന ഗ്രാമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കട്ടപ്പന നഗരസഭ അധ്യക്ഷ ബീന ടോമി ഉദ്ഘാടനം ചെയ്തു.
പരിപാടിയോടനുബന്ധിച്ച് അതിഥികളായി എത്തിച്ചേർന്നവരെ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഡിജോ ദാസ് മുഖ്യപ്രഭാഷണം നടത്തി. നവദർശനഗ്രാം ഡയറക്ടർ ഫാദർ തോംസൺ കൂടപ്പാട്ട് സി എം ഐ, ആർ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.