അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്തില്‍ പെരിയാര്‍ പുഴ കൈയേറി നിര്‍മാണം നടത്തിയ സംഭവത്തില്‍ ഒടുവില്‍ നടപടിയെടുത്ത് റവന്യൂ വകുപ്പ്

Jun 22, 2024 - 12:52
 0
അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്തില്‍ പെരിയാര്‍ പുഴ കൈയേറി നിര്‍മാണം നടത്തിയ സംഭവത്തില്‍ ഒടുവില്‍ നടപടിയെടുത്ത് റവന്യൂ വകുപ്പ്
This is the title of the web page

അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്തില്‍ പെരിയാര്‍ പുഴ കൈയേറി നിര്‍മാണം നടത്തിയ സംഭവത്തില്‍ ഒടുവില്‍ നടപടിയെടുത്ത് റവന്യൂ വകുപ്പ്. നിര്‍മാണം നടക്കുന്ന രണ്ട് കെട്ടിടങ്ങളും അടിയന്തിരമായി നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. കെ. ചപ്പാത്ത് മുതല്‍ പരപ്പ് വരെയുള്ള ഭാഗത്ത് മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവില്‍ നിര്‍മാണം നടക്കുന്ന മൂന്ന് കെട്ടിടങ്ങള്‍ക്ക് അയ്യപ്പന്‍കോവില്‍ പഞ്ചായത്തും നോട്ടീസ് നല്‍കിയിട്ടുണ്ട്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതോടെ നിലവില്‍ നടന്നുകൊണ്ടിരുന്ന നിര്‍മാണങ്ങള്‍ താല്‍കാലികമായി നിലച്ചെങ്കിലും വീണ്ടും ഇതേ സ്ഥലങ്ങളില്‍ നിര്‍മാണം നടക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. മലയോര ഹൈവേ നിര്‍മാണത്തിന്റെ മറവിലാണ് കെ. ചപ്പാത്ത് ടൗണില്‍ ബഹു നില കെട്ടിടം കെട്ടിപ്പൊക്കിയത്. പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും മൗനാനുവാദത്തോടെയാണ് റോഡ് നിര്‍മാണത്തിന്റെ മറവില്‍ പുഴയുടെ നീരൊഴുക്ക് തടസപ്പെടുത്തുന്ന തരത്തില്‍ നിര്‍മാണം നടന്നത്. 

ഇതിനു പിന്നാലെ തൊട്ടടുത്ത് മറ്റൊരു സ്വകാര്യ വ്യക്തി പുഴയിലേക്ക് ഇറക്കി കെട്ടിട നിര്‍മാണത്തിനായി കോണ്‍ക്രീറ്റ് ബീമുകള്‍ നിര്‍മിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം വാര്‍ത്തയാക്കിയത്. ബഹു നിലകെട്ടിടം നിര്‍മിക്കുന്നതിനാണ് ഇവിടെയും ശ്രമം തുടങ്ങിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പ്രദേശത്തെ ഭരണകക്ഷി രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലത്തില്‍ രാത്രിയും പകലുമായി നടന്ന അനധികൃത നിര്‍മാണം വാര്‍ത്തയായതിന് പിന്നാലെ റവന്യൂ വകുപ്പ് ഇടപെടുകയായിരുന്നു. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് വില്ലേജ് ഓഫീസില്‍ നിന്നും കെട്ടിട നിര്‍മാണങ്ങള്‍ തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം വിവാദം കെട്ടടങ്ങുന്നതോടെ ആരംഭിച്ച കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കൈയേറ്റക്കാരുടെ ശ്രമമെന്നും വിവരമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow