10-ാം മത് അന്താരാഷ്ട്ര യോഗാ ദിനാചരണം ഇടുക്കി നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ തൊടുപുഴ ഡോക്ടർ എപിജെ അബ്ദുൽ കലാം എച്ച്എസ്എസ് സ്കൂളിൽ വച്ച് നടത്തി

പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണം ഇടുക്കി നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ തൊടുപുഴ ഡോക്ടർ എപിജെ അബ്ദുൽ കലാം എച്ച്എസ്എസ് സ്കൂളിൽ വച്ച് നടത്തി.ജില്ലാ തല യോഗ ദിന പരിപാടികൾ മുനിസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് നിർവഹിച്ചു.
ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ജോർജ് മാത്യു നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ ശ്രീദർശൻ കെഎസ് തൊടുപുഴ ജില്ലാ ആയുർവേദ സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ ഷീജ യുബി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജയകുമാരി വി ആർ എച്ച് എം ശ്രീമതി ജയന്തി കെ എസ് ഡോക്ടർ ഹരിത സി എസ് കാവ്യ ദീപു അശോകൻ ശ്രീമതി ഷേർലി ഫിലിപ്പ് എന്നിവർ സംസാരിച്ചു തുടർന്ന് യോഗ പ്രദർശനവും യോഗ ഡാൻസും നടത്തി