ഇടുക്കി നെടുങ്കണ്ടത്ത് ദേവാലയത്തിന്റെ മണി മോഷ്ടിച്ച് കടത്താന്‍ ശ്രമം; നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു

നെടുങ്കണ്ടം പുഷ്പക്കണ്ടത്ത് പള്ളിമണി മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.പുഷ്പക്കണ്ടം സെന്റ് മേരീസ് പള്ളിയിലാണ് ഇന്ന് രാവിലെ മോഷണം നടന്നത്.ദേവാലയത്തിന്റെ പിന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന മണി, സമീപത്ത് കിടന്നിരുന്ന ഡസ്‌കില്‍ കയറി നാടോടി സ്ത്രീകള്‍ അഴിച്ചെടുക്കകായിരുന്നു.
തുടര്‍ന്ന് ഇത് തുണിയില്‍ പൊതിഞ്ഞ് കടത്താന്‍ ശ്രമിയ്ക്കുന്നതിനിടെ പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ തടഞ്ഞ് നിര്‍ത്തുകയും നെടുങ്കണ്ടം പോലിസില്‍ അറിയിക്കുകയുമായിരുന്നു. ഇടുക്കിയുടെ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഏതാനും നാളുകളായി മോഷണ ശല്യം രൂക്ഷമാണ്.
ആക്രി സാധനങ്ങള്‍ പെറുക്കുന്നതിന്റെ മറവില്‍ നാടോടികള്‍ മോഷണം നടത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം.മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും മോഷണശ്രമങ്ങള്‍ക്കിടെ ഇതേ സ്ത്രീകളെ പിടികൂടിയിട്ടുള്ളതായും നാട്ടുകാര്‍ പറഞ്ഞു.