കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

Jun 22, 2024 - 09:09
 0
കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം   സംഘടിപ്പിച്ചു
This is the title of the web page

കേരള പി.എ.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനമാണ് കട്ടപ്പന ഇ.എം.എസ് ഹാളിൽ സംഘടിപ്പിച്ചത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിന്റെ ഇടപെടൽ അവസാനിപ്പിക്കുക, ജീവനക്കാരുടെ ഡി എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉടൻ നൽകുന്ന തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ പ്രമേയത്തിലൂടെ അംഗങ്ങൾ ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി രമേഷ് കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന്റെ ഭാഗമായി പുതിയ കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. യൂണിയൻ ജില്ലാ പ്രസിഡണ്ടായി പി ഡി ദിവ്യ , സെക്രട്ടറിയായി സുജിത കൃഷ്ണൻ, വൈസ് പ്രസിഡണ്ടായി അജീഷ് പി യു , ജോയിൻ സെക്രട്ടറിയായി ലതാ ഗോപാലൻ , ട്രഷററായി രജനി രവീന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 സമ്മേളനത്തിൽ യൂണിയൻ അംഗങ്ങളുടെ മക്കളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സമ്മേളനത്തിൽ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ആർ ഷാജിമോൻ, യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ സി എസ് മനോജ്, എം ദേവകുമാർ, സി ജെ ജോൺസൻ എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow