ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂറുമാറി.മൂന്നാര്‍ ഗ്രാമപഞ്ചായത്തിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്.
മൂന്നാര്‍ ഗ്രാമപഞ്ചായത്തിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്തിലും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്. സിപിഐയില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസും പ്രവീണ്‍കുമാറും കോൺഗ്രസിലേക്ക് ചേക്കേറിയതാണ് സിപിഐക്ക് തിരിച്ചടിയാകുന്നത്. പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ബ്ലോക്ക് പ്രസിഡന്റ് ആനന്ദറാണിയേയും പ്രവീണിനെയും സിപിഐ ജില്ലാ കമ്മറ്റി കഴിഞ്ഞ ദിവസം തരംതാഴ്ത്തല്‍ നടപടിക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്ന് പ്രവീണ്‍ സിപിഐയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഇരുവരും കോണ്‍ഗ്രസിൽ ചേർന്നത്. പാര്‍ട്ടി ഓഫീസിലെത്തിയ ആനന്ദറാണിയേയും പ്രവീണിനെയും മുന്‍ എംഎല്‍എ എ.കെ മണി പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ആദ്യകാലം മുതല്‍ താന്‍ കോണ്‍ഗ്രസ് അനുഭാവി ആയിരുന്നെന്നും ഇടക്ക് സിപിഐയിലേക്ക് പോകേണ്ടി വന്നെങ്കിലും തിരികെ കോണ്‍ഗ്രസിലേക്ക് എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രവീണ്‍ പറഞ്ഞു. 25 വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും അര്‍ഹിച്ച അംഗീകാര ലഭിച്ചില്ലെന്ന് ആനന്ദറാണിയും പ്രതികരിച്ചു.
ബ്ലോക്ക് പഞ്ചായത്തില്‍ നിലവില്‍ സിപിഐയ്ക്ക് 5, സിപിഎമ്മിന് 3, കോണ്‍ഗ്രസിന് 5 എന്നിങ്ങിനെയാണ് കക്ഷിനില. സിപിഐയില്‍ നിന്ന് രണ്ട് അംഗങ്ങള്‍ കോണ്‍ഗ്രസിലേക്ക് പോയത് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടാന്‍ കാരണമാകും. മൂന്നാര്‍ പഞ്ചായത്തിലും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുക്കാന്‍ രണ്ട് എൽ.ഡി.എഫ് അംഗങ്ങളെ ഒപ്പം ചേര്‍ത്തിരുന്നു.