കട്ടപ്പന മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 10 -ാം അന്താരാഷ്ട്ര യോഗ ദിനാചരണം നടന്നു

കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിലും സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിയുടെയും ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിലുമാണ് പത്താം അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചത്. വെള്ളയാംകൂടി അസീസി സ്പെഷ്യൽ സ്കൂൾ, വള്ളക്കടവ് സ്നേഹസദൻ സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച പ്രത്യേക യോഗ ദിന പരിപാടികളോടെയാണ് ദിനാചരണം നടന്നത്.
കട്ടപ്പന നഗരസഭാ അധ്യക്ഷ ബീന ടോമി പരിപാടി ഉദ്ഘാടനം ചെയ്തു.ഹോമിയോ ഡിഎംഒ ഡോക്ടർ വിനീത പുഷ്കരൻ, നാഷണൽ ആയുർവേദ മിഷൻ ഡി പി എം ഡോക്ടർ ശ്രീദർശൻ കെ എസ് എന്നിവർ യോഗദിന സന്ദേശം നൽകി.യോഗ ഇൻസ്ട്രക്ടർ കെ കെ സുരേഷ് യോഗ പരിശീലനത്തിന് നേതൃത്വം നൽകി. യോഗ ഇൻസ്ട്രക്ടർ ഡോക്ടർ കൃഷ്ണപ്രിയ പി എച്ച് ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.
നഗരസഭ അംഗങ്ങളായ കെ ജെ ബെന്നി, ജോയ് വെട്ടിക്കുഴി, സിജു ചക്കുംമൂട്ടിൽ, ജോയ് ആനിത്തൊട്ടം, തങ്കച്ചൻ പുരിയിടം ,ലീലാമ്മ ബേബി , രജിതാ രമേശ്,ധന്യ അനിൽ, മെഡിക്കൽ ഓഫീസർമാരായ ഡോ.സന്ദീപ് കരുൺ,ഡോ ഫെമി പോൾ, ഡോ. രഞ്ജുഷ മാത്യു മൾട്ടി പർപ്പസ് വർക്കർ അനു ഈപ്പൻ, സിസ്റ്റർ അൻസീന, സിസ്റ്റർ ജെസി മരിയ , തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.