പ്ലസ് വൺ സീറ്റുകളിൽ സംസ്ഥാന സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വം രംഗത്ത്

കഴിഞ്ഞ SSLC പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ ജില്ലയിലെയും പ്രത്യേകിച്ച് തോട്ടം മേഖലയായപീരുമേട് പീരുമേട് താലൂക്കിലെയും വിവിധ സ്കൂളുകളിൽ നിന്നും മുഴുവൻ A പ്ലസ് അടക്കം നിരവധി വിദ്യാർഥികൾ ഉന്നത വിജയം കൈവരിച്ചിരുന്നു. എന്നാൽ ജില്ലയിൽ തന്നെ ഉപരി പഠനത്തിനായി ഇവർ നെട്ടോട്ടമോടുകയാണ്.
ജില്ലയിൽ നിന്നും ഉപരി പഠനത്തിനായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലുമാണ് ഇവർ ഉള്ളത് . ഈ സാഹചര്യം നിലനിൽക്കെയാണ് പ്ലസ് വൺ സീറ്റ് അലോട്ട്മെന്റിലെ സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ വണ്ടിപ്പെരിയാറിൽ രംഗത്തെത്തിയിരിക്കുന്നത്.
പ്ലസ് വൺ വിദ്യാഭ്യാസത്തി ലേക്കുള്ള ജില്ല യിൽ നിന്നുമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് സംസ്ഥാനസർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരാജയപ്പെട്ടിരിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അറയ്ക്കപ്പറമ്പിൽ .വൈസ് പ്രസിഡന്റ് ശാരി ബിനു ശങ്കർ ജില്ലാ സെക്രട്ടറി ഷാൻ അരുവി പ്ലാക്കൽ. വാളാടി മണ്ഡലം പ്രസിഡന്റ് വിഘ്നേഷ് തുടങ്ങിയവർ വണ്ടിപ്പെരിയാർ വ്യാപാര ഭവനിൽ അറിയിച്ചു.