ബൈസൺവാലി നാൽപതേക്കറിന് സമീപം ഉണ്ടായ കാർ അപകടത്തിൽ പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

ബൈസൺവാലി നാൽപതേക്കറിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ ക്രാഷ് ബാരിയറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കാർ ഓടിച്ചിരുന്ന മുല്ലക്കാനം പുത്തൻപുരയ്ക്കൽ ജസ്റ്റോ ജോസഫ് (27) ആണ് എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6 നാണ് അപകടമുണ്ടായത്.
നാൽപതേക്കറിൽ നിന്ന്ജോസ്ഗിരി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ് ബാരിയറിൽ ഇടിക്കുകയായിരുന്നു. ഇയാൾക്കൊപ്പം കാറിൽ ഉണ്ടായിരുന്ന നവകുമാർ (27), ജെറിൻ (20), പ്രശാന്ത് (44) എന്നിവർക്ക് നിസ്സാര പരിക്കേറ്റിരുന്നു.