ആലപ്പുഴ മധുര സംസ്ഥാനപാത കടന്നുപോകുന്ന കമ്പകക്കാനത്ത് രാത്രിയുടെ മറവിൽ ജൈവ അജൈവ മാലിന്യങ്ങൾ തള്ളുന്നത് തടയാൻ നടപടികൾ ഇല്ല

Jun 20, 2024 - 09:49
 0
ആലപ്പുഴ മധുര
സംസ്ഥാനപാത കടന്നുപോകുന്ന കമ്പകക്കാനത്ത്  രാത്രിയുടെ മറവിൽ ജൈവ അജൈവ മാലിന്യങ്ങൾ തള്ളുന്നത് തടയാൻ നടപടികൾ ഇല്ല
This is the title of the web page

 വണ്ണപ്പുറം ചേലച്ചുവട് റോഡിൽ കമ്പകക്കാനത്താണ് അറവ് മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും ഉൾപ്പെടെ രാത്രിയുടെ മറവിൽ തള്ളുന്നത് ഇതുമൂലം പ്രദേശത്തുകൂടി വാഹനത്തിൽ പോലും കടന്നു പോകാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വണ്ണപ്പുറം പഞ്ചായത്തിന്റെ പരിധിയിൽപ്പെടുന്ന മേഖലയാണ് കമ്പകക്കാനം , ഏറെ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഇവിടം ഇടുക്കിയിലേക്ക് കടന്നുവരുന്ന സഞ്ചാരികൾ ബഹുഭൂരിപക്ഷവും ഈ പ്രദേശത്ത് വന്ന് വാഹനം നിർത്തി കാഴ്ചകൾ ആസ്വദിച്ചാണ് യാത്ര തുടരുന്നത്. എന്നാൽ അറവുമാലിന്യങ്ങൾ ചീഞ്ഞു പ്രദേശം മുഴുവനും ദുർഗന്ധം വഹിച്ചതോടെ ഇതുവഴി വാഹനത്തിൽ പോലും കടന്നു പോകാൻ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്.

മലിന്യം നിക്ഷേപിക്കുന്നവർക്ക് ഏതിരെ നടപടി സ്വീകരിക്കാത്ത ആരോഗ്യ വകുപ്പിനും, പഞ്ചായത്തിനുമെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് കേരളാ കോൺഗ്രസ് ജേക്കബ്ബ് ഇടുക്കിജില്ല വർക്കിംഗ് പ്രസിഡൻ്റ് സാം ജോർജ്ജ് പറഞ്ഞു.

വർഷങ്ങളായി ഈ പ്രദേശത്ത് ഇതര ജില്ലകളിൽ നിന്ന് ഉൾപ്പെടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണ്. ജനവാസം കുറവുള്ള മേഖലയായതിനാലും എറണാകുളം ഉൾപ്പെടെയുള്ള പ്രദേശത്തു നിന്ന് ചക്കിൽ കെട്ടിയ മാലിന്യം കൊണ്ടുവന്ന് പ്രദേശത്തെ മലിനപ്പെടുത്തുന്നത്.

ഇത്തരത്തിൽ മാലിന്യം ഇട്ട് പ്രദേശത്തെ മലിനപ്പെടുത്തുന്ന ആർക്കെതിരെയും നടപടിയെടുക്കുവാൻ ആരോഗ്യവകുപ്പിനോ പഞ്ചായത്തിനോ സാധിച്ചിട്ടില്ല.ഇതിൽ പ്രതിക്ഷേധിച്ചാണ് കേരളാ കോൺഗ്രസ് ജോക്കബ്ബ് വിഭാഗം വണ്ണപ്പുറം പഞ്ചായത്ത് ഓഫിസ് ഉപരോധം ഉൾപ്പെടെ ഉള്ള സമര പരിപാടികളുമായ് മുന്നിട്ട് ഇറങ്ങുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow