കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ വാഹനങ്ങളിൽ അപകട അഭ്യാസപ്രകടനത്തെ തുടർന്ന് കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്

കഴിഞ്ഞ കുറച്ചു മാസങ്ങളായി കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ സഞ്ചാരികൾ കാറിന്റെ വിൻഡോയിലൂടെ ശരീരം പുറത്തിട്ടുള്ള അഭ്യാസപ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇത് മാധ്യമങ്ങൾ അടക്കം വൈറലായതോടെ 3 വാഹനങ്ങൾ ഓടിച്ചിരുന്ന ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ വീണ്ടും ഇത്തരത്തിലുള്ള പ്രകടനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പ് കർശന നടപടികളുമായി മുന്നോട്ടുപോകുന്നത്.മോട്ടോർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് റോഡിലെ പരിശോധനകൾ കർശനമാക്കി.
ബുധനാഴ്ച രാവിലെ ആരംഭിച്ച പരിശോധനയ്ക്ക് നിരവധി വാഹനങ്ങളുടെ നിയമനഗലങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്തു. വരുംദിവസങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് ജില്ലാ അതിർത്തി മുതൽ ഗ്യാപ്പ് റോഡ് വരെയും ഗ്യാപ്പ് റോഡ് മുതൽ മൂന്നാർ ടൗൺ വരെയുള്ള ഭാഗങ്ങളിൽ പരിശോധനകൾ നടത്തുമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ പറഞ്ഞു.
പരിശോധനകൾക്ക് പുറമെ ദേശീയപാത അധികൃതരുമായും പൊതുമരാമത്ത് വകുപ്പുമായും ബന്ധപ്പെട്ട് വിവിധ ഭാഷകളിലുള്ള സൂചന ബോർഡുകൾ സ്ഥാപിക്കുമെന്നും ഇത്തരത്തിലുള്ള നിയമനങ്ങൾ ഇനി ശ്രദ്ധയിൽപ്പെട്ടാൽ കർഷക നടപടികൾ ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.