അയ്യപ്പൻകോവിൽ ഗവ.എൽപിഎസ് സ്കൂളിൽ വായനാദിനാചരണവും വിദ്യാരംഭം കലാസാഹിത്യ വേദി ഉദ്ഘാടനവും നടന്നു
അയ്യപ്പൻകോവിൽ ഗവ. എൽ.പി സ്കൂളിൽ വായനാദിനാചരണവും വിദ്യാരംഭം കലാസാഹിത്യ വേദി ഉദ്ഘാടനവും നടന്നു. വായനാദിനാചരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ സോണിയ ജെറിയും വിദ്യാരംഭ കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം മാധ്യമപ്രവർത്തകൻ സോജൻ സ്വരാജും നിർവഹിച്ചു. പി.ടി.എ പ്രസിഡൻ് ഷിൻ്റോ പീറ്റർ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് റാണി തോമസ്, സീനിയർ അസിസ്റ്റൻ്റ് മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ ശ്രീനന്ദ്യാ വി. പ്രകാശ്, ആത്മീയ ഷിജു, അമസ്റ്റിൻ മനോജ്, വി.എ അശ്വമേഘ തുടങ്ങിയവർ വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചു. പി.ടി.എ, എം.പി.ടി.എ അംഗങ്ങളും പങ്കെടുത്തു.




