വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി. എൻ പണിക്കരുടെ സ്മരണാർത്ഥമായി കട്ടപ്പന ക്രൈസ്റ്റ് കോളേജുകൾ ഭാഷാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ വായനാദിനം ആഘോഷിച്ചു

വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ പി. എൻ പണിക്കരുടെ സ്മരണാർത്ഥമായി കട്ടപ്പന ക്രൈസ്റ്റ് കോളേജുകൾ ഭാഷാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ വായനാദിനം ആഘോഷിച്ചു.
ചടങ്ങില്‍ കോളേജ് ഡയറക്ടർ റവ. ഫാ. അനൂപ് തുരുത്തിമറ്റം സി.എം.ഐ. അധ്യക്ഷതവഹിച്ചു. ഇടുക്കി ജില്ലാ പാഞ്ചായത്ത് മെമ്പര്‍ ശ്രീ. ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു . പാഠപുസ്തകത്തിൽ കവിഞ്ഞ വായനയിൽ നിന്ന് പുതിയ വായനയുടെ വാതായനങ്ങൾ വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വായന അപൂർവ്വ വസ്തുവായി മാറാതിരിക്കാൻ ഓർമ്മപ്പെടുത്തിക്കൊണ്ട് വിദ്യാർഥികൾക്കും അധ്യാപകർക്കുമായി ശ്രീ.ജിജി കെ ഫിലിപ്പ് വായനാദിന സന്ദേശം നൽകി.
പുസ്തക പ്രസാദനത്തിന്റെ കർത്താവായ പി. എൻ പണിക്കരുടെ കർമ്മപദ്ധതിയെ ഓർമ്മപ്പെടുത്തിക്കൊണ്ട് ക്രൈസ്റ്റ് കോളേജിലെ അധ്യാപകരായ ശ്രീമതി റിയ ഫ്രാൻസിസ്, റ്റിൻ്റു ജോർജ് എന്നിവർ സംയുക്തമായി ചേർന്ന് എഴുതിയ പുസ്തകത്തിൻറെ പ്രകാശനം നടത്തി പുതിയ തലമുറയ്ക്ക് വായനയുടെ വാതായനങ്ങൾ തുറന്നുകാട്ടി.
വായനാദിനത്തിൻ്റെ മാഹാത്മ്യത്തെ വെളിപ്പെടുത്തി കൊമേഴ്സ് വിഭാഗം അധ്യാപികയായ ശ്രീമതി. ക്രിസ്റ്റീന തോമസ് വിദ്യാർഥികൾക്കു മുമ്പിൽ കവിത പാരായണം ചെയ്തു. എൻ.എസ്.എസ്. ഓഫീസറായ. ശ്രീമതി റ്റിന്റു ജോര്‍ജ്ജ്, സ്പോർട്സ് കോർഡിനേറ്ററായ ശ്രീ. പി.വി. ദേവസ്യാ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി. ഷിന്റു സെബാസ്റ്റ്യന്‍ കോളേജ് ഐ.ക്യു.എ.സി. കോർഡിനേറ്റേഴ്സായ ശ്രീമതി. ഷാമിലി ജോര്‍ജ്ജ്, ശ്രീമതി. ബിനു ജോര്‍ജ്ജ് , എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.