വായനദിനം - പുസ്തകകൂട് നിർമ്മിച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ

ഗവ: ഐടിഐ നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ് വായനദിനത്തോടനുബന്ധിച്ച് പുസ്തക കൂട് ഒരുക്കി. പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, തൊഴിൽ വാർത്ത, തൊഴിൽ വീഥി അടക്കമുള്ള പ്രസിദ്ധീകരണങ്ങൾ, കഥ, കവിത,നോവൽ,ലേഖനങ്ങൾ, യാത്രാ വിവരണം എന്നിങ്ങനെ പുസ്തകങ്ങൾ ആഴ്ച തോറും മാറി മാറി പുസ്തക കൂട്ടിൽ ലഭിക്കും.പുസ്തക കൂടിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി മാത്യു നിർവഹിച്ചു.
പ്രോഗ്രാം ഓഫീസർ സാദിക്ക്. എ അധ്യക്ഷനായിരുന്നു.പ്രിൻസിപ്പൽ ആംസ്ട്രോങ്ങ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ബിജേഷ് ജോസ്, അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ സുജിത്ത് എം.എസ്,ശ്രീജ ദിവാകരൻ,ഗ്രൂപ്പ് ഇൻസ്ട്രക്ടർ സനൽ കുമാർ, ചന്ദ്രൻ പി സി, ജോസഫ് പി എം എൻഎസ്എസ് വോളൻ്റിയർ ആദിത്യ വിജയകുമാർ, ജോൺസൺ ജോയ്, ബിജോമോൻ ബെന്നി, സനുമോൾ സന്തോഷ് എന്നിവർ പങ്കെടുത്തു.പുസ്തക പ്രദർശനം. കൈയ്യക്ഷര മത്സരം, എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.