രാജകുമാരി ഗവ വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ വിജയോത്സവും വായനാദിനാചരണവും സംഘടിപ്പിച്ചു

പി എൻ പണിക്കർ അനുസ്മരണത്തിന്റെ ഭാഗമായി വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലഷ്യത്തോടെ സ്കൂൾ അങ്കണത്തിൽ വായനാദിനാചരണവും പുസ്തക പ്രദർശനവും വിജയോത്സവും സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻ കുമാർ വായനാദിനാചരണവും വിജയോത്സവും ഉത്‌ഘാടനം ചെയ്‌തു.
അധുനിക സാങ്കേതിക വിദ്യയുടെ കാലത്ത് പുതുതമുറ പുസ്തക വായനയിൽ നിന്നും അകലുന്നതായി അവർ പറഞ്ഞു.സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ ആന്റണി മുനിയറ പി എൻ പണിക്കർ അനുസ്മരണവും വായനാദിന സന്ദേശവും നൽകി.
2023-24 അദ്ധ്യായന വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ജെ സിജു,പി റ്റി എ പ്രസിഡന്റ് സ്‌മിത പൗലോസ്,പ്രിൻസിപ്പൽ എ സി ഷിബി,എസ് എം സി ചെയർമാൻ കെ കെ വിജയൻ,റെജിമോൾ തോമസ് ,കെ കെ നിഷ,അദ്ധ്യാപകർ രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.