വണ്ടിപ്പെരിയാർ വഞ്ചിവയൽ ട്രൈബൽ സെറ്റിൽമെൻറിലേക്കുള്ള റോഡ് കോൺക്രീറ്റിന് 3.26 കോടി രൂപ അനുവദിച്ചു; വാഴൂർ സോമൻ എം എൽ എ

വണ്ടിപ്പെരിയാർ വള്ളക്കടവ് വഞ്ചിവയൽ ട്രൈബൽ സെറ്റിൽമെൻറിലേക്കുള്ള റോഡ് കോൺക്രീറ്റിങ് ചെയ്യുവാനായി 3.26 കോടി രൂപ അനുവദിച്ചതായി വാഴൂർ സോമൻ എംഎൽഎ അറിയിച്ചു.പ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമാണ് ഇതിലൂടെ നിറവേറാൻ പോകുന്നത്.
4.5 കിലോമീറ്റർ വരുന്ന റോഡ് കോൺക്രീറ്റിംനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. വനം വകുപ്പിൻറെ ക്ലിയറൻസ് ലഭിച്ചതിന് ശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കാനാകുമെന്ന് എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്. കഴിഞ്ഞവർഷം പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി സത്രം സന്ദർശിക്കുന്ന വേളയിൽ വഞ്ചിവയൽ കോളനിയുടെ വികസനത്തിനായി തുക അനുവദിക്കുവാൻ നിവേദനം നൽകിയിരുന്നു.
അന്നത്തെ ജില്ലാ വികസന ഓഫീസർ ആയിരുന്ന അർജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിക്കുകയും അനുകൂലമായ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. വഞ്ചിവയൽ ട്രൈബൽ സെറ്റിൽമെൻറ്റിലെ ജനങ്ങളുടെ പതിറ്റാണ്ടുകൾ ആയിട്ടുള്ള ആവശ്യം നിറവേറ്റുവാൻ തുക അനുവദിച്ച വകുപ്പുമന്ത്രി രാധാകൃഷ്ണന് പ്രത്യേകം നന്ദി അറിയിക്കുന്നതായും വാഴൂർ സോമൻ എംഎൽഎ അറിയിച്ചു..