ചേലച്ചുവട്- വണ്ണപ്പുറം റോഡിന് 37 ലക്ഷം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍

ചെറുതോണി: ചേലച്ചുവട്- വണ്ണപ്പുറം റോഡിന്റെ വികസനത്തിന്റെ ഭാഗമായി അതിരു നിര്‍ണയിക്കുന്നതിന് 37 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കിഫ്ബിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) മുഖേനയാണ് നിര്‍മാണം നടത്തുന്നത്. നാലു മാസം കൊണ്ട് ജോലി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ചേലച്ചുവട്- വണ്ണപ്പുറം റോഡ് വികസനത്തിനായി ഭൂമി ഏറ്റെുടക്കുന്നതിന് നേരത്തേ 6.43 കോടി രൂപ അനുവദിച്ചിരുന്നു. നത്തുകല്ല്- അടിമാലി റോഡിന്റെ രണ്ടാം ഘട്ട വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നത്തുകല്ല് മുതല്‍ കമ്പിളികണ്ടം വരെയുള്ള 511.42 സെന്റ് സ്ഥലമാകും റോഡിന് വീതി കൂട്ടുന്നതിനടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുക.