'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുമായി സഹകരിച്ച് മോഹന്‍ലാല്‍

Jun 18, 2024 - 11:33
 0
'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുമായി സഹകരിച്ച് മോഹന്‍ലാല്‍
This is the title of the web page

വിവിധ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ( സി എസ് ആര്‍ ) ഫണ്ട് പ്രോയോജനപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുമായി തുടര്‍ന്നും സഹകരിക്കുമെന്ന് മലയാളത്തിന്റെ അഭിമാനം മോഹന്‍ലാല്‍. വയോജനങ്ങള്‍ക്കുള്ള ഡയപ്പറുകള്‍ , അഞ്ചുരുളിയില്‍ തയ്യാറാക്കിയ ലൈബ്രറിയുടെ താക്കോല്‍ കൈമാറല്‍ എന്നിവ തൊടുപുഴയില്‍ നിര്‍വഹിക്കുകയായിരുന്നു നടന്‍.

 മോഹന്‍ലാല്‍ ചെയര്‍മാനായ വിശ്വശാന്തി ഫൗണ്ടേഷന്‍, ഇ വൈ ജി ഡി എസ് എന്നിവര്‍ സംയുക്തമായിട്ടാണ് 'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുമായി സഹകരിക്കുന്നത്.വിവിധ എന്‍ ജി ഓ സ്ഥാപനങ്ങള്‍ , കോര്‍പറേറ്റ് മേഖല എന്നിവിടങ്ങളില്‍നിന്നുള്ള സഹായം 'ഇടുക്കി ഒരു മിടുക്കി' പദ്ധതിക്ക് തുടര്‍ന്നും ആവശ്യമുണ്ടെന്ന് പരിപാടിയില്‍ പങ്കെടുത്ത ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ സി എസ് ആര്‍ കോണ്‍ക്ലേവിനെ തുടര്‍ന്നാണ് 'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുമായി മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ സഹകരിച്ചുതുടങ്ങുന്നത്. സ്‌കില്‍ ഡവലപ്പ്മെന്റ് , സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ , പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ ,ഗ്രാമീണ പഠന കേന്ദ്രങ്ങള്‍ ,മാനസിക ആരോഗ്യ പരിപാടികള്‍ , കരിയര്‍ ഗൈഡന്‍സ് , മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിവിധ മേഖലകളിലാണ് ഇടുക്കി ഒരു മിടുക്കി' പദ്ധതി പ്രകാരം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

പരിപാടിയില്‍ ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ , ഇ വൈ ജി ഡി എസ് ഹെഡ് വിനോദ് , വിശ്വശാന്തി മാനേജിങ് ഡയറക്ടര്‍ മേജര്‍ രവി , വിശ്വശാന്തി ഡാറ്റാറക്ടര്‍ സജീവ് സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow