ഉപ്പുതറ പഞ്ചായത്തിൽ പദ്ധതികൾ അവതാളത്തിൽ; പഞ്ചായത്ത് ഓഫീസിന് മുമ്പിൽ നാളെ യുഡിഎഫ്ധർണ്ണ

ഉപ്പുതറ പഞ്ചായത്തിൽ ആഴ്ചകളായി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബും വൈസ് പ്രസിഡന്റ് സരിതാ പി.എസും ഓഫിസിൽ എത്താത്തത് ഭരണപ്രതിസന്ധിയ്ക്ക് കാരണമാകുന്നുവെന്ന് യു.ഡി.എഫ് നേതൃത്വം.കഴിഞ്ഞ സാമ്പത്തിക വർഷത്തെ 142 പ്രവർത്തികളിൽ 26 എണ്ണം മാത്രാമാണ് പൂർണ്ണമായും പൂർത്തികരിക്കുവാനായത്.
പഞ്ചായത്ത് കമ്മിറ്റി വിളിക്കാനോ വികസന കാര്യങ്ങൾ ചർച്ച ചെയ്യാനോ പ്രസിഡന്റും വൈസ് പ്രസിഡന്റും തയാറകാത്തത് ജങ്ങളോടുള്ള വെല്ലുവിളിയാണ്. പഞ്ചായത്ത് ഭരണ സമിതിയുടെ ജനദ്രോഹ സമിപനത്തിനെതിരെ പഞ്ചായത്ത് പടിക്കൽ നാളെ യു. ഡി. എഫ് നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സങ്കടിപ്പിക്കുമെന്ന് യു.ഡി.എഫ് മണ്ഡലം കൺവീനവർ ഷാൽ വെട്ടിക്കാട്ടിൽ, ചെയർമാൻ സാബു വെങ്ങവേലിൽ എന്നിവർ പറഞ്ഞു.