കുവൈറ്റിൽ തീ പിടുത്തത്തിൽ മരണമടഞ്ഞ വർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് ടീം കോൺഗ്രസ് വണ്ടിപ്പെരിയാർ

തങ്ങളുടെ കുടുംബത്തി ലുള്ളവർക്ക് സുരക്ഷിത ജീവിതമൊരുക്കുന്നതിനും സ്വന്തമായി കെട്ടുറപ്പുള്ള ഒരു വീട് . ജീവിത മാർഗ്ഗത്തിന് സാമ്പത്തീക ഭദ്രത എന്നീ മോഹങ്ങൾ നെഞ്ചിലേറ്റിയാണ് അവർ മണലാരണ്യത്തിലേക്ക് പറന്നകന്നത്. എന്നാൽ മരുഭൂമിയിലെ പൊള്ളുന്ന ചൂടിലെ ജോലികൾക്ക് ശേഷം സ്വപ്നങ്ങൾ നെയ്ത് വിശ്രമിക്കുന്ന സ്ഥലത്തുണ്ടായ അഗ്നി ബാധ അക്ഷരാർഥത്തിൽ കേരളത്തെ പൊള്ളിക്കുന്ന തീക്കണ്ണിർ ആയി മാറുകയായിരുന്നു.
പ്രവാസമില്ലാത്ത ഈ ലോകത്തു നിന്നും യാത്രയായവർക്കാണ് ടീം കോൺഗ്രസ് വണ്ടിപ്പെരിയാറിന്റെ നേതൃത്വത്തിൽ അന്ത്യാ ജ്ഞലികൾ അർപ്പിച്ചത് .വണ്ടിപ്പെരിയാർ ടൗണിൽ നടന്ന അനുശോചന യോഗത്തിൽ DCC ജനറൽ സെക്രട്ടറി മാരായ ഷാജിപൈനാടത്ത് അഡ്വ: സിറിയക്ക് തോമസ് . പീരുമേട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് .
കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻ മാക്കൽ. വാളാടി മണ്ഡലം പ്രസിഡന്റ് ബാ ബു ആന്റപ്പൻ . നേതാക്കളായ PT വർഗ്ഗീസ് . ശാരി ബിനു ശങ്കർ ,V C ബാബു .V G ദിലീപ് പ്രിയങ്കാ മഹേഷ് .N മഹേഷ് .തുടങ്ങിയവർ അനുശോചനമറിയിച്ച് സംസാരിച്ചു.