നിർധന വിദ്യാർത്ഥികളുടെ തുടർപഠന സഹായത്തിനായി സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി രൂപീകരിച്ച വിദ്യാഭ്യാസ സഹായനിധിയുടെ ഭാഗമായുള്ള സമ്മാനക്കൂപ്പ നറുക്കെടുപ്പ് നടന്നു

Jun 15, 2024 - 08:04
 0
നിർധന വിദ്യാർത്ഥികളുടെ  തുടർപഠന സഹായത്തിനായി സിപിഐ എം കട്ടപ്പന  ഏരിയ കമ്മിറ്റി രൂപീകരിച്ച വിദ്യാഭ്യാസ സഹായനിധിയുടെ ഭാഗമായുള്ള സമ്മാനക്കൂപ്പ നറുക്കെടുപ്പ് നടന്നു
This is the title of the web page

നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥിനികളുടെ തുടര്‍പഠനത്തിനായി സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റി രൂപീകരിച്ച വിദ്യാഭ്യാസ സഹായനിധിയുടെ ഭാഗമായുള്ള സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് നടന്നു .ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനമായ ഒരുപവന്‍ സ്വര്‍ണനാണയം സ്വരാജ് സ്വദേശിനി മോളി തോമസിന് ലഭിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 രണ്ടാം സമ്മാനമായ എല്‍ഇഡി ടിവി പേഴുംകവല സ്വദേശിനി ഡയോന ജോസഫിനും മൂന്നാം സമ്മാനമായ ഫോം ബെഡ് കാഞ്ചിയാര്‍ സ്വദേശി പി കെ മനോജിനും ലഭിച്ചു.വിജയികള്‍ക്ക് സി വി വര്‍ഗീസ് സമ്മാനങ്ങള്‍ കൈമാറി.കൂടാതെ 10ലേറെ പേര്‍ക്ക് മൊബൈല്‍ ഫോണ്‍, അയണ്‍ ബോക്‌സ്, ഫാന്‍ തുടങ്ങി പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ വി ആര്‍ സജി അധ്യക്ഷനായി.

 സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, സംഘാടക സമിതി കണ്‍വീനര്‍ കെ പി സുമോദ്, ഏരിയ കമ്മിറ്റിയംഗങ്ങളായ മാത്യു ജോര്‍ജ്, എം സി ബിജു, ടോമി ജോര്‍ജ്, ജോയി കുഴികുത്തിയാനി, കെ എന്‍ ബിനു, ലോക്കല്‍ സെക്രട്ടറിമാരായ ലിജോബി ബേബി, കെ എന്‍ വിനീഷ്‌കുമാര്‍, ലിജു വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് വിദ്യാര്‍ഥിനികളുടെ എല്‍എല്‍ബി പഠനത്തിനായി എട്ട് ലക്ഷം രൂപയാണ് സംഘാടക സമിതിയും കട്ടപ്പന ഏരിയയിലെ വിവിധ ഘടകങ്ങളും ചേര്‍ന്ന് സമാഹരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow