ഭക്ഷണശാലകളിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Jun 15, 2024 - 09:39
 0
ഭക്ഷണശാലകളിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
This is the title of the web page

 കട്ടപ്പന നഗരത്തിലെ ഹോട്ടൽ ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾക്ക് വേണ്ടിയാണ് വൈദ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചത് . കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്.മലമ്പനി, മന്ത്, കുഷ്ഠരോഗം, ക്ഷയം തുടങ്ങിയ രോഗങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സ്ക്രീനിങ്ങും പരിശോധനയും നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഭക്ഷണസാധന ഉൽപാദന വിതരണ മേഖലയിൽ പകർച്ചവ്യാധികൾ തടയുന്നതിന് വേണ്ടി ഇത്തരത്തിലെ പരിശോധനകൾ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എല്ലാവർഷവും സംഘടിപ്പിക്കാറുണ്ട് എന്ന് കെ എച്ച് ആർ എ യൂണിറ്റ് പ്രസിഡന്റ് സജീന്ദ്രൻ പൂവാങ്കൽ പറഞ്ഞു.

 താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ പി കെ ദിലീപ്, ജെ എച്ച് ഐ മാരായ വിധു എ സോമൻ, പി രാജൻ, ജോൺ ജെയിംസ്, ജോബി താര , സുജാത എന്നിവർ ക്യാമ്പ് നയിച്ചു. കെ എച്ച് ആർ എ കട്ടപ്പന യൂണിറ്റ് ഭാരവാഹികളായ സജീന്ദ്രൻ പൂവാങ്കൻ, കെ ജെ സുജികുമാർ, ബിനോയി സെബാസ്റ്റ്യൻ, എം ടി സുഭാഷ്, ശ്രീജിത്ത് മോഹൻ,ജയേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow