വാട്സ്ആപ്പ് കൂട്ടായ്മയായ നെടുങ്കണ്ടം ഡോണേഴ്സും നെടുങ്കണ്ടം റോട്ടറി ഈസ്റ്റ് ഹിൽസും സംയുക്തമായി രക്തദാനം നടത്തി

രക്തദാനം നടത്തി പത്തുവർഷമായി നെടുങ്കണ്ടം കേന്ദ്രീകരിച്ച് രക്തദാനവും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്ന വാട്സ്ആപ്പ് കൂട്ടായ്മയായ നെടുങ്കണ്ട ഡോണേഴ്സ് ലോക രക്തദാന ദിനത്തിൽ നെടുങ്കണ്ടം റോട്ടറി ഈസ്റ്റ് ഹിൽസും സംയുക്തമായി കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ സൗജന്യ രക്തദാനം നടത്തി. 1500 ഓളം ആക്ടീവ അംഗങ്ങളുള്ള ഈ സംഘടനയിൽ നിന്നും 30 ഓളം അംഗങ്ങളാണ് കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ രക്തദാനം നടത്തിയത്.
നെടുങ്കണ്ടം റോട്ടറി ഈസ്റ്റ് ഹിൽസ് പ്രതിനിധികളായ സുധീഷ് കുമാർ ഷാജി നെടുങ്കണ്ടം ഡോണേഴ്സിന്റെ പ്രതിനിധികളായ സജി പാമ്പാടൻപാറ ഗില്‍ തൂക്കുപാലം സുനിൽ കെ കുടിവേലിൽ ൽ ആസിഫ് എന്നിവർ രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.