2023 - ലെ കവിതയ്ക്കുള്ള യുവധാരാ പുരസ്ക്കാരം ഇടുക്കി ലബ്ബക്കട സ്വദേശി റോബിൻ എഴുത്തുപുരയ്ക്ക്

2023 - ലെ കവിതയ്ക്കുള്ള യുവധാരാ പുരസ്ക്കാരം ഇടുക്കി ലബ്ബക്കട സ്വദേശി റോബിൻ എഴുത്തുപുരയ്ക്ക് ലഭിച്ചു. തിരുവനന്തപുരം കേസരിഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ജൂറി ചെയർമാൻ കവി കുരീപ്പുഴ ശ്രീകുമാറാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.റോബിന്റെ 'എളാമ്മയുടെ പെണ്ണ് ' എന്ന കവിതയാണ് കുരിപ്പുഴ ശ്രീകുമാർ, വിനോദ് വൈശാഖി, ഷീജ വക്കം എന്നി വരടങ്ങുന്ന ജൂറി തെരഞ്ഞെടുത്തത്.
50,000 രൂപയും പ്രശസ്തിപത്രവും ഈ മാസം തൃശൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.ലബ്ബക്കട ജെ. പി. എം. കോളേജിൽ മലയാള അധ്യാപകനായി ജോലിചെയ്യുന്ന റോബിൻ എഴുത്തുപുരയുടെ 'ബ്ലാക്ക് ആൻഡ് വൈറ്റ് സെൽഫികൾ ' എന്ന കവിതാസമാഹാരം അടുത്തിടെ ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു.
മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും കവിതകളെഴുതുന്നു. ആകാശവാണിയിലും നിരവധിതവണ കവിതകളവതരിപ്പിച്ചിട്ടുണ്ട്.യുവധാര പബ്ലിഷർ വി. കെ. സനോജ്, ചീഫ് എഡിറ്റർ വി. വസീഫ്, മാനേജർ എം. ഷാജർ, എഡിറ്റർ ഡോ. ഷി ജൂഖാൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.