വണ്ടൻമേട് പഞ്ചായത്ത് സെക്രട്ടറിക്കുമുമ്പിൽ എൽ ഡി എഫ് അംഗങ്ങൾ ഉപരോധ സമരം സംഘടിപ്പിച്ചു

Jun 14, 2024 - 11:40
 0
വണ്ടൻമേട്  പഞ്ചായത്ത് സെക്രട്ടറിക്കുമുമ്പിൽ   എൽ ഡി എഫ് അംഗങ്ങൾ  ഉപരോധ സമരം സംഘടിപ്പിച്ചു
This is the title of the web page

മാലിന്യ സംസ്കരണം അവതാളത്തിലായ വണ്ടൻമേട് പഞ്ചായത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ 27 ന് ചേർന്ന പഞ്ചായത്തു കമ്മറ്റിയുടെ തീരുമാനങ്ങൾ രേഖകളിൽ ചേർക്കാത്തതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്കുമുമ്പിൽ ഉപരോധ സമരം സംഘടിപ്പിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എൽഡിഎഫ് അംഗങ്ങളുടെ ശക്തമായ ആവശ്യത്തെ തുടർന്നു ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും മാലിന്യ സംസ്കരണവും നീക്കത്തിനുമായി നിലവിലുള്ള കൺസോഷിയത്തിൻ്റെ കണക്കുകൾ പരിശോദിക്കുന്നതിനും കഴിഞ്ഞ 27 നാണ് പഞ്ചായത്ത് കമ്മറ്റി ചേർന്നിരുന്നത്.

 മാലിന്യ സംസ്കരണം പ്രസിഡണ്ട് സുരേഷ് മാനങ്കേരി ഏകപക്ഷീയമായ നിലപാടിലൂടെ നടപ്പാക്കുകയാണെന്നും കൺസോർഷ്യം കണക്കുകൾ അവതരിപ്പിക്കാതെ പ്രസിഡൻ്റ് വ്യാപക അഴിമതി നടത്തുകയാണെന്നും കമ്മറ്റിയിൽ ചർച്ച ഉയർന്നിരുന്നു പഞ്ചായത്ത് കമ്മിറ്റി പാസാക്കാത്ത തീരുമാനങ്ങൾ നടപ്പാക്കിയതും കണക്കുകളിലെ ക്രിത്രിമത്വവും ചോദ്യം ചെയ്തതിനെ തുടർന്ന് പ്രസിഡണ്ട് ക്ഷുഭിതനായി അന്നു നടന്ന കമ്മറ്റിയിൽ നിന്ന് ഇറങ്ങി പോയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

  വൈസ് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ യോഗം തുടർന്നിരുന്നു. പ്രസ്തുത കമ്മറ്റിയുടെ ഡ്രാഫ്റ്റ് അന്നുതന്നെ അംഗങ്ങൾ കൈപ്പറ്റിയിരുന്നെങ്കിലും പിന്നീട് കമ്മറ്റി തീരുമാനങ്ങളുടെ രേഖകളിൽ ഒന്നും രേഖപ്പെടുത്താതെ ക്രിത്രിമം കാട്ടിയിരിക്കുകയാണെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. വെള്ളിയാഴ്ച പഞ്ചായത്ത് കമ്മറ്റിക്കെത്തിയ എൽഡിഎഫ് അംഗങ്ങൾ മുൻ കമ്മറ്റി തീരുമാനങ്ങൾ രേഖപ്പെടുത്തിയ മിനിട്സ് പകർപ്പ് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് നൽകാൻ കഴിയില്ല എന്ന് പ്രസിഡണ്ടും സെക്രട്ടറിയും അറിയിക്കുകയായിരുന്നു.

 തുടർന് എൽ ഡി എഫ് അംഗങ്ങൾ സെക്രട്ടറി പ്രേം നിർമ്മലിൻ്റെ യുടെ ക്യാബിനിൽ ഉപരോധം നടത്തി. അംഗങ്ങളുടെ ശക്തമായ ആവശ്യത്തെത്തുടർന്ന് തീരുമാനങ്ങൾ രേഖകളിൽ ചേർത്ത് മിനുട്സിൻ്റെ പകർപ്പ് ചൊവ്വാഴ്ച നൽകാമെന്നെ സെക്രട്ടറിയുടെഉറപ്പിൻമേലാണ് എൽഡിഎഫ് സമരം അവസാനിപ്പിച്ചത്.എൽഡിഎഫ് അംഗങ്ങളായ സിബി എബ്രഹാം, രാജി സന്തോഷ്,സന്ധ്യാ രാജാ, ഫിലോമിന രാജു, എൻ ശിവസാമി, ജോസ് മാടപ്പള്ളി, കറുപ്പുസാമി, സെൽവി ശേഖർ എന്നിവർ പങ്കെടുത്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow