ശമ്പളം ചോദിച്ചതിന്റെ പേരിൽ തോട്ടം ഉടമയും സൂപ്പർവൈസറും ചേർന്ന് യുവതിയെ വധിക്കുവാൻ ശ്രമിച്ചതായി പരാതി

വണ്ടിപ്പെരിയാർ 63 ആംമൈലിൽ പ്രവർത്തിക്കുന്ന തേക്കടിഹൈറ്റ് എന്ന റിസോർട്ട് നടത്തിപ്പുകാരനായ സെബി ജെയിംസിന്റെ റിസോർട്ടിലും ഏലത്തോട്ടത്തിലും ജോലി ചെയ്ത് വന്നിരുന്ന വണ്ടി പെരിയാർ പള്ളിപ്പടി മുടിയിൽ കിഴക്കേതിൽ അനീഷയ്ക്കാണ് ശമ്പളം ചോദിച്ചതിന്റെ പേരിൽ ഉടമയും സൂപ്പർവൈസറും ചേർന്ന് കൊലപ്പെടുത്തുവാൻ ശ്രമിച്ചതായി പരാതി അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 4 വർഷക്കാലമായി അനീഷയും ഭർത്താവ് അനിലും ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു. ഇതിന് ശേഷം അനീഷ റിസോർട്ടിൽ ക്ലീനിംഗ് ജോലിയിൽ ഏർപ്പെട്ടിരുന്ന സമയം തോക്കും മാ നിന്റെ കൊമ്പും കണ്ടതോടെ ഉടമയ്ക്ക് ഇവരെ ഇവിടെ ജോലിക്ക് നിർത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നതായി മനസിലാക്കിയ അനീഷയുംഭർത്താവ് അനിലുംമറ്റൊരിടത്ത് ജോലിക്ക്പോവുകയും .പിന്നീട് ലഭിക്കുവാനുള്ള ശമ്പളം ചോദിച്ചതിലൂടെയുമാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്.
തുടർന്ന് ഇന്നലെ രാവിലെ ഇവിടുത്തെ സൂപ്പർവൈസറായ ബിനോയ് മാത്യുവിനെ വഴിയിൽ വച്ച് കാണുകയും ബാക്കി ശമ്പളം ചോദിക്കുകയും ചെയ്തു ഈ സമയം സൂപ്പർവൈസർ അനീഷയുടെ കഴുത്തിൽ കടന്നുപിടിക്കുകയും വാഹനത്തിൽ ഉണ്ടായിരുന്ന വടിവാൾ എടുത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാർ ഇയാളെ പിടിച്ചു മാറ്റിയതോടുകൂടി തൊട്ടടുത്ത വേലി പുറത്തേക്ക് തള്ളി ഇടുകയും വാഹനം കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചതായും അനീഷ പറയുന്നു
ബൈറ്റ്
റിസോർ ഉടമയായ സെബി ജെയിംസ് മുൻപ് ആനക്കൊമ്പ് കേസിൽ പ്രതിയായിരുന്നതിനാൽ ഈ കേസിൽ നിന്നും രക്ഷപെട്ട തനിക്ക് നിങ്ങളുടെ വിഷയം നിസാരായി തീർക്കുവാനാവുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീഷ പറഞ്ഞു. കഴിഞ്ഞ 5 വർമായി താനും 4 വർഷമായി ഭാര്യയും ഇവിടെ ജോലി ചെയ്തിട്ടുണ്ടെന്നും ഒത്തുതീർപ്പിന് ശ്രമിച്ച ഇവർ 10000 രൂപ നൽകാമെന്ന് പറഞ്ഞതായും ഇതിന് ശേഷം നടന്ന വധശ്രമത്തിൽ പോലീസിൽ പരാതി നൽകിയിട്ടും യാതോരു അന്വേഷണവും ഉണ്ടായില്ലെന്നും അനീഷയുടെ ഭർത്താവ് അനിൽ പറയുന്നു
ബൈറ്റ്
ഇവിടുത്തെ ജോലി ഉപേക്ഷിച്ച് പോയ ശേഷം സ്കൂൾ തുറന്നതോടെ കുട്ടിക്ക് ഫീസ് നൽകുന്നതിനായായിരുന്നു തങ്ങൾക്ക് ലഭിക്കുവാനുള്ള ശമ്പളം അനീഷ ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിൽ കുറ്റാരോപിതരായ സെബി ജെയിംസും ബിനോയ് മാത്യുവും വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ എത്തുകയും ഇവരുടെ കാര്യങ്ങൾ അന്വേഷിച്ച പോലീസ് രാവിലെ 7.30 മുതൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന തങ്ങളുടെ വിവരം അന്വേഷിച്ചില്ലാ എന്നും ദമ്പതികൾ പരാതി അറിയിച്ചു . ആനക്കൊമ്പ് കേസിൽ പ്രതിയായ റിസോർട്ട് ഉടമ ഗുണ്ടാ വിളയാട്ട രീതിയിലാണ് പെരുമാറി വരുന്നതെന്നുമുള്ള ആക്ഷേപവും പ്രദേശവാസികളിൽ നിന്നു മുയരുന്നുമുണ്ട്.