കട്ടപ്പന മീറ്റ് സ്റ്റാള്‍ നവീകരിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം

കട്ടപ്പന നഗരസഭയുടെ മീറ്റ് സ്റ്റാള്‍ നവീകരിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. നിലവില്‍ മാംസ വ്യാപാരം നടത്തുന്ന മുറികള്‍ അടച്ച് പകരം കെട്ടിടത്തോടുചേര്‍ന്നുള്ള ഷീറ്റ് മേഞ്ഞ സ്ഥലത്ത് മാംസ വ്യാപാരം നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഹൈക്കോടതിയില്‍ നിലവിലുള്ള കേസിന്റെ തുടര്‍നടപടിയുടെ ഭാഗമായി പരാതിക്കാരന്റെ വാദം കേള്‍ക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇദ്ദേഹം ഹാജരായില്ലെന്നും വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി അറിയിച്ചു.
നഗരസഭ ഷെല്‍റ്റര്‍ ഹോം നിര്‍മാണവേളയില്‍ പേഴുംകവലയിലെ അങ്കണവാടി കെട്ടിടം അപകടാവസ്ഥയിലാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട്, വാടക കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അടുത്ത സാമ്പത്തികവര്‍ഷം പുതിയ കെട്ടിടം നിര്‍മിച്ചുനല്‍കുന്നത് പരിഗണിക്കും. അപകടാവസ്ഥയിലുള്ള പുളിയന്‍മല അങ്കണവാടി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കട്ടപ്പന ടൗണ്‍ഷിപ്പിന്റെ പരിധിയിലുള്ള റോഡുകള്‍ക്ക് 18 മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടുനല്‍കി ബാക്കിയുള്ള സ്ഥലത്തിന് പട്ടയം നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനമായി. റോഡുകളുടെ വീതി സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഭൂമിപതിവ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കത്ത് നല്‍കിയിരുന്നു.ഒപ്പം വിവിധങ്ങളായ വിഷയങ്ങൾ യോഗത്തിൽ കൗൺസിൽമാർ ഉന്നയിച്ചു. 40 അജണ്ടകളാണ് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തത്.