തമിഴ് സിനിമാതാരം വിജയ് ഫാൻസ് അസോസിയേഷൻ ആയ പ്രിയമുടൻ നന്പൻസിന്റെ നേതൃത്വത്തിൽ രക്തദാനം നടത്തി

20 വർഷമായി ജൂണ്‍ 14 ന് ലോക രക്തദാന ദിനം ആചരിക്കുകയാണ്. ഇ ദിനത്തിൽ,ആരോഗ്യകരമായ ജീവിതം നിലനിർത്താൻ സന്നദ്ധ രക്തദാനത്തിലൂടെ മാത്രമേ കഴിയൂ എന്ന സന്ദേശം ഉയർത്തിക്കൊണ്ടാണ് വിജയ് ഫാൻസ് അസോസിയേഷൻ അംഗങ്ങൾ രക്തം ദാനം ചെയ്തത്. പ്രിയമുടൻ നമ്പൻസ് ഇടുക്കിയുടെ നേതൃത്വത്തിലാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ രക്തം നൽകിയത്.
വിജയുടെ അമ്പതാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഫാൻസ് അസോസിയേഷൻ അംഗങ്ങൾ സന്നദ്ധ പ്രവർത്തനവുമായി മുന്നോട്ടു വന്നത്.വിജയ് ഫാൻസ് പ്രിയമുടൻ നന്പൻസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ജെറിൻ പി തോമസ്, സെക്രട്ടറി സോബിൻ മാത്യു, അലൻ സിബിച്ചൻ, അർജുൻ,, വിഷ്ണു, സുജിൻ, അനീഷ്, അമൽ, അശ്വിൻ, അജേഷ് എന്നിവർ രക്‌തദാനത്തിന് നേതൃത്വം നൽകി.