കട്ടപ്പന ഫൊറോന SMYM ന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ഫൊറോനയിലെ എല്ലാ ഇടവകളെയും കോർത്തിണക്കിക്കൊണ്ട് 'ജീവൻ' എന്ന പേരിൽ ബ്ലഡ് ബാങ്ക് രൂപീകരിച്ചു

ജൂൺ 14 -ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് കട്ടപ്പന ഫൊറോന SMYM ന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ഫൊറോനയിലെ എല്ലാ ഇടവകളെയും കോർത്തിണക്കിക്കൊണ്ട് 'ജീവൻ' എന്ന പേരിൽ ബ്ലഡ് ബാങ്ക് രൂപീകരിച്ചത് . ബ്ലഡ് ബാങ്കിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കട്ടപ്പന മുനിസിപ്പൽ വൈസ് ചെയർമാൻ കെ ജെ ബെന്നി നിർവഹിച്ചു.ഹൈറേഞ്ച് മേഖലയിൽ എവിടെ രക്തം ആവശ്യം വന്നാലും കട്ടപ്പന ഫൊറോനയിലെ യുവജനങ്ങൾ സന്നദ്ധരാണന്ന് ഭാരവാഹികൾ അറിയിച്ചു.
SMYM കട്ടപ്പന ഫൊറോന പ്രസിഡന്റ് അലൻ എസ് പുലികുന്നേൽ , SMYM കട്ടപ്പന ഫൊറോന ഡയറക്ടറായ ഫാ. നോബി വെള്ളാപ്പള്ളി, അസി. വികാരിയായ ഷിബിൻ മണ്ണാറത്ത് Smym ഭാരവാഹികളായ ടെസ വിനോദ്, ചെറിയാൻ വട്ടക്കുന്നേൽ, മെതുസലഫ് ,എന്നിവർ നേതൃത്വം നൽകി. മുൻസിപ്പാലിറ്റി കൗൺസിലർമാരായ, സിജു ചക്കൻമൂട്ടിൽ, സോണിയ ജെയ്ബി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.