കട്ടപ്പന വെള്ളയാംകുടിക്ക് സമീപം കെഎസ്ആർടിസി ബസും ടെമ്പോ ട്രാവലറും തമ്മിൽ കൂട്ടിയിടിച്ച് അപകടം

കട്ടപ്പന വെള്ളയാംകുടിയിൽ കെ.എസ്.ആർ.ടി.സിയും മിനി ലോറിയും കൂടിയിടിച്ച് ലോറി ഡ്രൈവർക്ക് പരിക്ക്. കോതമംഗലം സ്വദേശി അജാസിനാണ് പരിക്കേറ്റത്. കാലിന്പരിക്കേറ്റ അജാസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല.ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
കട്ടപ്പനയിൽ നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും,ചെറുതോണി ഭാഗത്ത് നിന്ന് വന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.വെള്ളയാംകുടി സരസ്വതി സ്കൂളിനു മുന്നിലെ ഇറക്കത്തിലുള്ള വളവിലാണ് അപകടമുണ്ടായത്.കട്ടക്കളത്തിന് മുന്നിലായി പിക്കപ്പ് ജീപ്പ് പാർക്ക് ചെയ്തിരുന്നു.ഈ വാഹനത്തെ മറികടക്കുന്നതിനിടെ ബസിലേക്ക്മിനി ലോറി വന്ന് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
കട്ടക്കളത്തിലെ ജീവനക്കാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.സംഭവത്തെ തുടർന്ന് കട്ടപ്പന ചെറുതോണി റോഡിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.കട്ടപ്പന പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.അപകടത്തിൽ മറ്റാർക്കും പരിക്കില്ല.സമീപപ്രദേശങ്ങളിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ അപകടം ആണിത്.