ഇടുക്കി ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗകാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകളുടെ വിതരണം നടന്നു

ഇടുക്കി ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽഭിന്നശേഷി വിഭാഗകാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകളുടെ വിതരണം ഉദ്ഘാടനം നടന്നു .ഇടുക്കി ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടി ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി ബിനു ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ലാ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് ജില്ലയിലെ വിവിധ മേഖലയിലുള്ള ഭിന്നശേഷിക്കാർക്കായി മുച്ചക്രവാഹനങ്ങൾ വിതരണം ചെയ്യുന്നത്. ഇത്തവണ അർഹരായ 44 പേർക്കുള്ള വാഹനത്തിന്റെ വിതരണോൽദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു വാഹനങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
60 ലക്ഷം രൂപ വകയിരുത്തിയാണ്ഇടുക്കി ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. വൈസ് പ്രസിഡണ്ട് ആശാആൻ്റണി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ സി.വി വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഷംനാദ് വി . എം പദ്ധതി വിശദ്ധികരണം നടത്തി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജിചന്ദ്രൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാരിച്ചൻ നീർണാക്കുന്നേൽ,ജോസഫ് കുരുവിള, ഉഷാ കുമാരി മോഹൻദാസ് മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ജി. സത്യൻ, പ്രൊഫ: എം ജെ ജേക്കബ്, ഇന്ദു സുധാകരൻ ഷൈനി സജി, ജിജി കെ. ഫിലിപ്പ് , ജില്ല പഞ്ചായത്ത് സെക്രട്ടറി ഷെർള ബീഗം, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.