ജോയിൻ്റ് കൗൺസിൽ ഇടുക്കി മേഖലാ സമ്മേളനം പൈനാവിൽ നടന്നു

ജോയിൻ്റ് കൗൺസിൽ ഇടുക്കി മേഖലാ സമ്മേളനം പൈനാവിൽ നടന്നു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്. സന്തോഷ് കുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു.ഇടുക്കി പൈനാവ് എ.ഐ.റ്റി.യു.സി ഹാളിലാണ് ജോയിൻ്റ് കൗൺസിൽ ഇടുക്കി മേഖലാ സമ്മേളനം നടന്നത്. മേഖലാ പ്രസിഡണ്ട് സജൻ എൻ കെ അധ്യക്ഷത വഹിച്ച സമ്മേളനം ജോയിൻ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മേഖലാ കമ്മിറ്റി അംഗങ്ങളായ നിഷാ മോൾ പി എസ് രക്തസാക്ഷി പ്രമേയവും ആതിരാമോൾ. ഡി അനുശോചന പ്രമേയവും അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ വി സാജൻ സംഘടനാ റിപ്പോർട്ടും, മേഖലാ സെക്രട്ടറി രതീഷ് കെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മറ്റു ഭാരവാഹികളായ ദീപു സണ്ണി, ജോൺസൺ പീറ്റർ, അജയകുമാർ എസ്, എം എസ് ശ്രീകുമാർ, സത്യൻ ടി. എസ്, റെജി സി. ആർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.