ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി സി പി എമ്മിലെ രജനി സജി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി സി പി എമ്മിലെ രജനി സജി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 14 ആം വാർഡ് മെമ്പറാണ്. മുന്നണി ധാരണ പ്രകാരം വൈസ് പ്രസിഡൻ്റായിരുന്ന കേരള കോൺഗ്രസ് എമ്മിലെ സിനി മാത്യു രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. യു ഡി എഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു.
കട്ടപ്പന കൃഷി അസി.ഡയറക്ടർ അനൂജ ജോർജ് വരണാധികാരിയായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ജിഷ ഷാജി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഭരണ സമിതിയോടൊപ്പം പഞ്ചായത്തിലെ ജനങ്ങളുടെ വികസന ക്ഷേമകാര്യങ്ങൾക്കായി പ്രവർത്തനത്തിക്കുമെന്ന് രജനി സജി പറഞ്ഞു.
പഞ്ചായത്ത് ഭരിക്കുന്ന എൽ ഡി എഫ് മുന്നണിയിൽ കേരള കോൺഗ്രസ് എം 4, സി പി എം 3, സി പി ഐ 2 എന്നിങ്ങനെയാണ് കക്ഷി നില. മുന്നണി ധാരണ പ്രകാരം പ്രസിഡൻറ് ,വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ 3 ടേമുകളായാണ് വിഭജിച്ചിരുന്നത്. മൂന്നാം ടേമിൽ വൈസ് പ്രസിഡൻ്റായ രജനി സജി ഇനിയുള്ള 20 മാസക്കാലം പദവിയിൽ തുടരും.
2010 ൽ ഇരട്ടയാർ പഞ്ചായത്തിൽ യു ഡി എഫ് ഭരണസമിതിയിൽ വൈസ് പ്രസിഡൻറായിരുന്നു രജനി സജി .എൽ ഡി എഫ് ,സി പി എം, വിവിധ സംഘടനകളുടെ പ്രതിനിധികൾ പുതിയ വൈസ് പ്രസിഡൻറിനെ അനുമോദിച്ചു. കോൺഗ്രസ് 4, കേരള കോൺഗ്രസ് ജോസഫ് വിഭാഗം 1 എന്നിങ്ങനെ 5 അംഗങ്ങളുള്ള യു ഡി എഫ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.