കട്ടപ്പന അമ്പലക്കവല മൈത്രിനഗർ റോഡിനോട് അവഗണന.പ്രഷോഭത്തിനൊരുങ്ങി നാട്ടുകാർ

Jun 10, 2024 - 09:22
 0
കട്ടപ്പന അമ്പലക്കവല മൈത്രിനഗർ റോഡിനോട് അവഗണന.പ്രഷോഭത്തിനൊരുങ്ങി നാട്ടുകാർ
This is the title of the web page

എട്ടോളം സ്കൂൾ ബസുകളും മറ്റ് വാഹനങ്ങളും തോട്ടം തൊഴിലാളികളും ഉൾപ്പെടെ കടന്നുപോകുന്ന റോഡാണ് ഇത്.രണ്ട് വാഹനങ്ങൾ എത്തിയാൽ ഇവിടെ ഗതാഗത കുരുക്ക് ആണ്.വിതി കുറവുള്ള റോഡിൽ പൈപ്പ് ഇടുന്നതിനായി വശങ്ങൾ കുഴിച്ചതോടെ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെട്ടെ അപകടത്തിൽ പെടുന്നതും നിത്യ സംഭവമാണ്.

മൈത്രിനഗർ റസിഡൻസ് അസോസിയേഷൻ പല തവണ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടു നടപടി ഉണ്ടായില്ല.സുരക്ഷിതമായ സഞ്ചാര സ്വാതന്ത്യം ജനങ്ങളുടെ അവകാശമാണന്ന് നഗരസഭ തിരിച്ചറിയണം.അല്ലാത്ത പക്ഷം സമര മാർഗങ്ങൾ സ്വീകരിക്കേണ്ടിവരുമെന്നും നാട്ടുകാർ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

50 വർഷത്തോളം പഴക്കമുള്ള റോഡ് 2000 ൽ ആണ് ടാർ ചെയ്തത്.അതിന് ശേഷം 2 തവണ അറ്റകുറ്റപണികൾ ചെയ്തു.ഇപ്പോൾ 8 വർഷമായി ഒരു നടപടിയും നടക്കുന്നില്ല.പ്രദേശവാസികൾ 20000 രൂപ മുടക്കിയാണ് റോഡിലെ വൻ കുഴികൾ അടച്ചത്.

റോഡിന് ഫണ്ട് അനുവദിച്ചതായും പണികൾ ഉടൻ നടക്കുമെന്നും വാർഡ് കൗൺസിലർ അറിയിച്ചിരുന്നു.എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം നടത്താൻ കോൺട്രക്ടർ തയ്യാറാകുന്നില്ല.എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കിയില്ലങ്കിൽ നഗരസഭക്ക് മുന്നിൽ ശക്തമായ ജനകീയ സമരം നടത്തുമെന്നും മൈത്രിനഗർ റസിഡൻസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow