അടിമാലി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ദ്വൈവാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സണ്ണിപൈമ്പിള്ളില്‍ യോഗം ഉദ്ഘാടനം ചെയ്തു

അടിമാലി ക്ലബ്ബ് ഓഡിറ്റോറിയത്തിലായിരുന്നു അടിമാലി മര്‍ച്ചന്റ്സ് അസോസിയേഷന്റെ ഇരുപത്തേഴാമത് ദ്വൈവാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നത്.പി എം ബേബിയെ വീണ്ടും അടിമാലി മര്‍ച്ചന്റ്സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റായും സാന്റി മാത്യുവിനെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സണ്ണിപൈമ്പിള്ളില്‍ യോഗം ഉദ്ഘാടനം ചെയ്തു.
കാരുണ്യം കുടുംബസഹായനിധി ധനസഹായവിതരണവും അംഗങ്ങളുടെ മക്കളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു.പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു.അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി എസ് ബിജു തിരഞ്ഞെടുപ്പില്‍ വരണാധികാരിയായി.
യോഗത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു.ഉദ്ഘാടന യോഗത്തില്‍ പി എം ബേബി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കെ ആര്‍ വിനോദ്, ഡയസ് പുല്ലന്‍, സാന്റി മാത്യു, ഷിബു റ്റി സി തുടങ്ങിയവര്‍ സംസാരിച്ചു.യോഗത്തില്‍ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു.