മഴക്കാല ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിമാലി ഗ്രാമപഞ്ചായത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം സജീവമാക്കാനുള്ള യോഗം ചേര്‍ന്നു

മഴക്കാലമാരംഭിക്കുകയും മഴമുന്നറിയിപ്പുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിമാലി ഗ്രാമപഞ്ചായത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം സജീവമാക്കാനുള്ള യോഗം ചേര്‍ന്നത്. രക്ഷാപ്രവര്‍ത്തന രംഗത്ത് വേണ്ടുന്ന ഉപകരണങ്ങളുടെയും മറ്റിതര സാമഗ്രികളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനും മണ്ണുമാന്തിയന്ത്രങ്ങള്‍, ടിപ്പര്‍ ലോറികള്‍ തുടങ്ങിയവയുടെ ലഭ്യത ഏറ്റവും വേഗത്തില്‍ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
രക്ഷാപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കാന്‍ സേവന തല്‍പ്പരരായ ആളുകളുടെ സംഘത്തെ സജ്ജമാക്കുന്നതിന് വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനം നടത്താന്‍ യോഗം തീരുമാനിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.