വണ്ടിപ്പെരിയാർ വള്ളക്കടവിൽ ഗ്രാമ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയ അറവുശാല വീണ്ടും പ്രവർത്തിക്കുന്നതായി പ്രദേശവാസികളുടെ പരാതി
വണ്ടിപ്പെരിയാർ വള്ളക്കടവിൽ അബ്ബാസ് എന്നയാൾ നടത്തിവന്നിരുന്ന അറവ് ശാലയിൽ നിന്നും അറവ് മാലിന്യങ്ങൾ പെരിയാർ നദിയിലേക്ക് ഒഴുക്കുന്നതായും കശാപ്പ് ചെയ്യുന്നതിന് ശേഷമുള്ള രക്തം,മൂത്രം, ചാണകം എന്നിവ അറവുശാലയുടെ പരിസരത്ത് തളംകെട്ടി കിടന്ന് ദുർഗന്ധം വമിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പ്രദേശവാസികളുടെ പരാതിയിൻമേൽ 6 മാസങ്ങൾക്ക് മുൻപ്അറ വ് ശാലയ്ക്ക് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി ഇവിടെ നോട്ടീസ് പതിച്ചിരുന്നത് .
എന്നാൽ ഈ നോട്ടീസ് വലിച്ച് കീറി വീണ്ടും അറവുശാലയുടെ പ്രവർത്തനം ആരംഭിച്ചതായാണ് പ്രദേശവാസികൾ പരാതി അറിയിച്ചിരിക്കുന്നത്.
പ്രദേശത്ത് നിരവധി പേർക്ക് ഡങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സാഹചര്യമാണുള്ളതെന്നും അടിയന്തിരമായി ഗ്രാമ പഞ്ചായത്തും ആരോഗ്യ വിഭാഗവും ഇടപെട്ട് പ്രദേശത്ത് അറവ് മാലിന്യങ്ങൾ മൂലമുള്ളമലിനീകരണത്താൽ പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗ സാധ്യതകൾക്ക് കാരണമായ അറവ് ശാലയുടെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നുമാണ് അറവുശാല വീണ്ടും പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.