പീരുമേട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം
ഒരു ഇടവേളയ്ക്ക് ശേഷമാണ് പീരുമേട് ജനവാസ മേഖലയിൽ കാട്ടാനകൾ എത്തി വ്യാപക കൃഷി നാശം വരുത്തിയിരിക്കുന്നത്. പീരുമേട് കച്ചേരി ക്കുന്ന് കുമാർ ഭവനിൽ കുമാറിന്റെ പുരയിടത്തിൽ എത്തിയ 3 കാട്ടാനകൾ കപ്പ,വാഴ, തേങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷി ദേഹണ്ണങ്ങളും ഇരവു ടെ വാട്ടർ ടാങ്കും നശിപ്പിക്കുകയായിരുന്നു.
ഇന്നലെ രാത്രി പീരുമേട് തോട്ടാ പുര ഭാഗത്തു നിന്നും എത്തിയ കാട്ടാനക്കൂട്ടമാണ് പുലർച്ചെ 2 മണിയോടുകൂടികച്ചേ രി ക്കുന്ന് ഭാഗത്ത് എത്തിയത്. വലിയ ശബ്ദം കേട്ട് കതക് തുറന്നപ്പോഴേക്കും കാട്ടാനകൾ ഇവിടെ നിന്നും മറ്റൊരുഭാഗത്തേക്ക് പോയതായും വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ നാളുകൾക്കിടയിൽ ഇത് മൂന്നാം തവണയാണ് കച്ചേരി ക്കുന്ന് ഭാഗത്ത് കാട്ടാനക്കൂട്ടം എത്തുന്നതെന്നും കൃഷി നാശം സംഭവിച്ച വീട്ടുകാർ പറഞ്ഞു.
പീരുമേട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിളിച്ച് ചേർത്ത സർവ്വ കക്ഷി യോഗ തീരുമാനപ്രകാരം വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി വനാ തീർത്തി മേഖലകളിൽ ഹാങ്ങിംഗ് ഫെൻസിംഗ് അടക്കമുളള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന വനം വകുപ്പിന്റെ പ്രഖ്യാപനം പാഴ് വാക്കാവുന്നതായുമാണ് ആക്ഷേപമുയരുന്നത്.