മൂന്നാർ ദേവികുളം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

ദേവികുളം സ്വദേശികളായ ബേബി മുരുകന്‍ ദമ്പതികളുടെ മകനാണ് 24കാരനായ സതീഷ്‌കുമാറ്. സതീഷ് കുമാറിനെ കാണാനില്ലെന്നാണ് ബന്ധുക്കളുടെ പരാതി.കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയില്‍ ജോലി കഴിഞ്ഞ് യുവാവ് വീട്ടില്‍ എത്തിയിരുന്നു. പിന്നീട് വീട്ടില്‍ നിന്നും ഇറങ്ങിപോകുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.സതീഷ്‌കുമാറിന് കാണാതായിട്ട് 5 ദിവസമാകുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തില്‍ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ബന്ധു വീടുകളിലും മറ്റും സതീഷ് കുമാറിനായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.ബന്ധുവീടുകളില്‍ യുവാവ് എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്നും കടുംബാംഗങ്ങള്‍ പറയുന്നു.യുവാവിനെ കണ്ടെത്തുവാന്‍ പോലീസിന്റെയും സൈബര്‍ സെല്ലിന്റെയും ഇടപെടല്‍ ഉണ്ടാകണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.