കുട്ടിക്കാനത്ത് ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ പ്ലേറ്റ് സെറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഇളകി മാറി ;ഡ്രൈവറുടെ മനസ്സാന്നിധ്യം മൂലം ഒഴിവായത് വലിയ അപകടം

പീരുമേട് കുട്ടിക്കാനത്ത് ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ പിൻവശത്തെ ടയറുമായി ബന്ധിപ്പിക്കുന്ന പ്ലേറ്റ് സെറ്റ് അടക്കമുള്ള സംവിധാനങ്ങൾ ഇളകി മാറി. ഡ്രൈവറുടെ മനസ്സാന്നിധ്യം മൂലം വലിയ അപകടം ഒഴിവായി. ഇന്ന് രാവിലെ കോട്ടയത്ത് നിന്ന് കുമളിക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്.
കുട്ടിക്കാനത്തിനും തട്ടാത്തിക്കാനത്തിനും ഇടയിൽ വച്ച് ബസിൻ്റെ പിൻവശത്തെ ടയറുമായി ബന്ധിപ്പിക്കുന്ന പ്ലേറ്റ് സെറ്റ് അടക്കമുള്ള സംവിധാനങ്ങൾ തകരാറിലാകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലെ സംരക്ഷണ ഭിത്തി ഇടിച്ച് തകർത്ത് 800 അടിയോളം താഴ്ചയുള്ള കൊക്കയുടെ മുകളിലാണ് നിന്നത്.കെ എസ് ആർ ടി സി ഡ്രൈവറുടെ മനസാന്നിദ്ധ്യം മൂലം വലിയ അപകടമാണ് വഴി മാറിയത്. ബസ്സിൽ 35 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. കോട്ടയത്ത് നിന്നും കുമളിക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.