അധ്യയന വർഷം ആരംഭിച്ചിട്ടും പ്രവർത്തനയോഗ്യമല്ലാത്ത അംഗനവാടികളുടെ ശോചനീയവസ്ഥ പരിഹരിക്കാൻ നടപടിയില്ല

Jun 6, 2024 - 17:42
 0
അധ്യയന വർഷം ആരംഭിച്ചിട്ടും പ്രവർത്തനയോഗ്യമല്ലാത്ത അംഗനവാടികളുടെ ശോചനീയവസ്ഥ പരിഹരിക്കാൻ നടപടിയില്ല
This is the title of the web page

പുതിയ അധ്യായന വർഷം ആരംഭിച്ചിട്ടും കട്ടപ്പന നഗരസഭ പരിധിയിലെ അങ്കണവാടികളാണ് ശോചനീയാവസ്ഥയിൽ തുടരുന്നത്. നഗരസഭ പരിധിയിൽ 48 അംങ്കണവാടികൾ ആണ് ഉള്ളത് ഇതിൽ 13 എണ്ണത്തിന്റെ കെട്ടിടം പ്രവർത്തനയോഗ്യമല്ലന്ന് കണ്ടെത്തിയിരുന്നു. ഒപ്പം 6 അംങ്കണവാടികൾ ഇപ്പോഴും വാടക കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 നഗരസഭയുടെ അംങ്കണവാടി കെട്ടിട നിർമ്മാണ മുൻഗണന പട്ടികയിൽ നിന്ന് കല്യാണത്തിന്റെ ഉൾപ്പെടെയുള്ള അംഗണവാടികളെ ഒഴിവാക്കിയതിനെതിരെ മുൻപ് പ്രതിഷേധവും ശക്തമായിരുന്നു. എന്നാൽ നാളിതുവരെയായും വിഷയത്തിൽ പൂർണ്ണ പരിഹാരം കാണാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഇതോടെ പല അംങ്കണവാടികളും വാടകയ്ക്ക് മാറിയതോടെ പഴയ കെട്ടിടങ്ങൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. അങ്കണവാടി കളുടെ പ്രവർത്തനം മറ്റു വാടക കെട്ടിടങ്ങളിലേക്ക് മാറ്റിയതോടെ കിലോമീറ്ററുകൾ സഞ്ചരിച്ചു വേണം കുട്ടികൾക്ക് അങ്കണവാടികളിൽ എത്താൻ. ഒപ്പം ഗർഭിണികൾ അടക്കമുള്ളവർക്കും വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.

വാടക കെട്ടിടങ്ങളിലേക്ക് മാറിയ അങ്കണവാടികളിൽ നിന്ന് ഒഴിയണമെന്ന് ചില ഉടമകൾ ആവശ്യപ്പെട്ടിട്ടുമുണ്ട്. അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത് അംങ്കണവാടി ജീവനകാർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു.നഗരസഭ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാതെ സാഹചര്യം തുടർന്നാൽ ഇടതുപക്ഷ യുവജന സംഘടനകൾ അടക്കം പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow