ദേശീയ ഹരിത സേനയുടെ ഇടുക്കി ജില്ലയിലെ 2024- 2025 വർഷത്തിലെ പരിസ്ഥിതി സംരക്ഷണ പരിപാടികൾക്ക് തുടക്കമായി

കേന്ദ്ര ഗവൺമെന്റിന്റെ പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ 2024- 2025 വർഷത്തിലെ പരിസ്ഥിതി സംരക്ഷണപരിപാടികൾക്ക് തുടക്കമായി. കട്ടപ്പന ഗവ. ട്രൈബൽ സ്കൂളിൽ നടന്ന ചടങ്ങിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി, ഹൈസ്കൂൾ വിഭാഗത്തിലെ എൻജിസി കോഡിനേറ്റർ സിന്ധു മോൾ ടീച്ചറിന് ഫലവൃക്ഷത്തായി നൽകിക്കൊണ്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.
ഹെഡ്മിസ്ട്രസ് ശാരദാദേവി അധ്യക്ഷയായിരുന്നു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഐബി മോൾ രാജൻ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എൻജിസി ജില്ലാ കോഡിനേറ്റർ ബാബു സെബാസ്റ്റ്യൻ ക്ലാസ്സ് നയിച്ചു.ഓരോ സ്കൂളിലും ഫലവൃക്ഷ ഉദ്യാനം നിർമ്മിക്കുവാനും അതുവഴി പ്രകൃതി ബന്ധിത പഠന പരിപാടി ആവിഷ്കരിക്കുവാനും എൻജിസി ഇടുക്കി തീരുമാനമെടുത്തു.
ഇതിന്റെ ഭാഗമായി ചെമ്പകപ്പാറ ബെൽമൗണ്ട് സ്കൂളിൽ ഓരോ ക്ലാസ്സിനും ഓരോ ഫലവൃക്ഷ ഉദ്യാനം നിർമ്മിക്കുന്നതിന് പ്രവർത്തനങ്ങൾ തുടങ്ങി. ഇടുക്കിയിലെ സാധിക്കുന്ന മറ്റു വിദ്യാലയങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.കോഡിനേറ്റർ ബിൻസൺ ജോസഫ്, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.