സിഐടിയു സ്ഥാപക ദിനത്തോടനുബന്ധിച്ച് സി.പി ഐ (എം) വർഗ്ഗ സംഘടനകളുടെ നേതൃത്വത്തിൽ ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു

സിഐടിയു സ്ഥാപകദിനത്തോടനുബന്ധിച്ച് സി.പി ഐ (എം) വർഗ്ഗ സംഘടനകളുടെ നേതൃത്വത്തിൽ ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. സിപിഐ (എം )ഏലപ്പാറ ഏരിയ കമ്മിറ്റി സെക്രട്ടറി എം ജെ വാവച്ചൻ ഉദ്ഘാടനം ചെയ്തു കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജോൺ അധ്യക്ഷത വഹിച്ചു.
മഴക്കാലം ആരംഭിക്കുന്നതിനു മുന്നോടിയായി നാടും നഗരവും ശുചീകരിക്കുക എന്ന സിപിഐ (എം) നയത്തിന്റെ ഭാഗമായാണ് സിപിഎമ്മിന്റെയും വർഗ്ഗ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത് ടൗണുകൾ,സ്കൂളുകൾ, ആശുപത്രികൾ, എന്നിവിടങ്ങളാണ് പ്രധാനമായും ശുചീകരിക്കുന്നത് സി.ഐ ടി.യു ഹെഡ് ലോഡ്, ഡ്രൈവേഴ്സ് യൂണിയൻ ഡിവൈഎഫ്ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
സി ഐ ടി യു ഹെഡ്ലോഡ് ഏരിയ കമ്മിറ്റി പ്രസിഡണ്ട് പ്രസാദ് സി കെ ,ഡ്രൈവേഴ്സ് യൂണിയൻ ഏരിയ പ്രസിഡണ്ട് ക്രിസ്റ്റി സി ഡി ,ബെന്നി വർഗീസ്, സുനിൽകുമാർ , പുരുഷോത്തമൻ, വിജേഷ് വിജയൻ എന്നിവർ നേതൃത്വം നൽകി