ജെ. പി. എം. ബി. എഡ്. കോളേജിൽ വീണ്ടും റാങ്കുകളുടെ തിളക്കം

ലബ്ബക്കട: എം. ജി. സര്‍വ്വകലാശാല 2022 - 2024 ബാച്ച് ബി. ഡ് ഫലം വന്നപ്പോൾ ജെ. പി. എം. ബിഡ് കോളേജിൽ വീണ്ടും റാങ്കുകളുടെ തിളക്കം. കോളേജിലെ എല്ലാവിഭാഗത്തിലും ഇത്തവണയും ഉയർന്ന വിജയശതമാനമാണ് ലഭിച്ചത്. മാത്തമാറ്റിക്സ് വിഭാഗത്തിലെ മേബിൾ മനോജ് ഒന്നാം റാങ്ക് കരസ്ഥമാക്കി.
ഫിസിക്കൽ സയൻസ് വിഭാഗത്തിലെ റിന്റുമോൾ റോയി മൂന്നാം റാങ്കും ഫെബിന ഫാത്തിമ ബി. എൻ. ഏഴാം റാങ്കും ശില്പ സജി പത്താം റാങ്കും നേടിയപ്പോൾ ഇംഗ്ലീഷ് വിഭാഗത്തിലെ ക്രിസ്റ്റി ബോബൻ ആതിര കെ. പി. എന്നിവർക്ക് മൂന്നാം റാങ്കുകളും അലന്റ് റോയിക്ക് എട്ടാം റാങ്കും ജിൻസി തോമസിന് പത്താം റാങ്കും കൊമേഴ്സ് വിഭാഗത്തിലെ റോസ് എൽസ റോസിന് അഞ്ചാം റാങ്കും അയോണ വർക്കിക്ക് എട്ടാം റാങ്കും സോഷ്യൽ സയൻസ് വിഭാഗത്തിലെ ഹരിത ഹരികുമാറിന് ആറാം റാങ്കും ഡെല്ല ജോസഫിന് ഒൻപതാം റാങ്കും ലഭിച്ചു.
ചിട്ടയായ അധ്യയനം , അധ്യാപകരുടെ പരിശ്രമം , മാനേജുമെന്റ് നടത്തിയ നിസ്തുലമായ സേവനങ്ങൾ ഇവയെല്ലാം വിജയം കൈവരിക്കാൻ സഹായിച്ചു.റാങ്കുകൾ നേടിയ വിദ്യർത്ഥികളെയും അവരെ ഈ നേട്ടത്തിലേക്കു കൈപിടിച്ചുയർത്തിയ അധ്യാപകരെയും മാനേജർ ഫാ. അബ്രഹാം പാനികുളങ്ങര സി. എസ്. ടി., പ്രിൻസിപ്പാൾ ഡോ. റോണി എസ്. റോബർട്ട് , കോളേജ് ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൻ സി. എസ്. ടി. എന്നിവർ അഭിനന്ദിച്ചു.