വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റിൽ വാർഷികാഘോഷങ്ങളും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. ജില്ലാ പ്രസിഡണ്ട് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. നിലവിലെ പ്രസിഡൻ്റ് ജോസ് കുഴികണ്ടം ഉൾപ്പെടെയുള്ള ഭരണസമിതിയെ വീണ്ടും തിരഞ്ഞെടുത്തു

വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു ജില്ലാ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പ്രസിഡണ്ട് സണ്ണി പൈമ്പള്ളി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് ജോസ് കുഴികണ്ടം അധ്യക്ഷത വഹിച്ചു.സെക്രട്ടറി ബാബു ജോസഫ് റിപ്പോർട്ടും ട്രഷറർ പ്രേംകുമാർ എസ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ട് എൻ.ജെ വർഗീസ് സ്വാഗതവും, പി .എസ് ജോസഫ് നന്ദിയും രേഖപ്പെടുത്തിമുൻകാല പ്രസിഡന്റുമാരായ എ. ടി ഔസേപ്പച്ചൻ, പാറത്തോട് ആന്റണി, പി.സി രവീന്ദ്രനാഥ്, വിനു പി തോമസ്, കുര്യാച്ചൻ അനശ്വര, വനിതാ വിഗ് പ്രസിഡണ്ട് ആഗ്നസ് ബേബി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന ഭരണസമത തിരഞ്ഞെടുപ്പിൽ ബ്ലോക്ക് പ്രസിഡണ്ട് സി .കെ .രാജു മുഖ്യ വരണാധികാരി ആയിരുന്നു നിലവിലെ പ്രസിഡണ്ട് ജോസ് കുഴികണ്ടം ഉൾപ്പെടെ ഉള്ള ഭരണസമിതിയെ വീണ്ടും തിരഞ്ഞെടുത്തു.ഇവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു.
ജില്ല ആസ്ഥാന പട്ടണം ആയ ചെറുതോണിയിൽ പൊതുശൗചാലയും ബസ് കാത്തിരിപ്പ് കേന്ദ്രവും സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് നിർമ്മിച്ചു നൽകുമെന്ന് ജില്ലാ പ്രസിഡണ്ട് സണ്ണി പൈമ്പളി പറഞ്ഞു.