മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തിൽ പ്രതിഷേധിച്ച് പെരിയാർ വൈഗൈ ഇറിഗേഷൻ അഗ്രികൾ ചർ അസോസിയേഷന്റെ നേതൃത്വത്തിൽ തമിഴ്നാട് ലോവർ ക്യാമ്പിൽ നിന്നും പ്രതിഷേധ മാർച്ച് നടത്തി

May 27, 2024 - 15:47
 0
മുല്ലപ്പെരിയാറിൽ  പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തിൽ പ്രതിഷേധിച്ച് പെരിയാർ വൈഗൈ ഇറിഗേഷൻ അഗ്രികൾ ചർ അസോസിയേഷന്റെ നേതൃത്വത്തിൽ തമിഴ്നാട് ലോവർ ക്യാമ്പിൽ നിന്നും പ്രതിഷേധ മാർച്ച് നടത്തി
This is the title of the web page

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തിൽ പ്രതിഷേധിച്ച് പെരിയാർ വൈഗൈ ഇറിഗേഷൻ അഗ്രികൾ ചർ അസോസിയേഷന്റെ നേതൃത്വത്തിൽ തമിഴ്നാട് ലോവർ ക്യാമ്പിൽ നിന്നും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശിൽപ്പി ജോൺ പെന്നി ക്വിക്കിന്റെ സ്മാരകത്തിന് സമീപത്തു വച്ച് പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തേനി,ദിണ്ഡിഗൽ, രാമനാഥപുരം,ശിവഗംഗ, മധുര എന്നീ അഞ്ച് ജില്ലകളിലെ കർഷക പ്രതിനിധികളെ സംഘടിപ്പിച്ചുകൊണ്ട് പെരിയാർ വൈഗൈ അഗ്രികൾച്ചർ അസോസിയേഷന്റെ നേതൃത്വത്തിൽ ലോവർ ക്യാമ്പിൽ നിന്നും കുമളിയിലേക്ക് കർഷക പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

5 ജില്ലകളിലെ ജനങ്ങളുടെ കുടിവെള്ളത്തിന്റെയും കൃഷിയുടെയും ഉറവിടമാണ് മുല്ലപ്പെരിയാർ അണക്കെട്ട്. തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആകെ ഉയരം 152 അടിയാണ്. സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം 142 അടി വരെയാണ് ശേഖരിക്കാവുന്ന ജലത്തിന്റെ അളവ്. മുല്ലപ്പെരിയാർ ഡാം പ്രദേശത്തെ ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയായി ഉയർത്താമെന്ന് 2014-ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ബേബി ഡാം ബലപ്പെടുത്തുന്ന ജോലികൾ കേരള സർക്കാർ നിരന്തരം തടയുകയാണെന്നും മുല്ലപ്പെരിയാർ അണക്കെട്ട് പൂർത്തിയായിട്ട് 128 വർഷം ആയതിനാൽ അണക്കെട്ട് ദുർബലമാണെന്നും നിലവിലെ ഡാം പൊളിക്കണമെന്ന ആവശ്യവുമായാണ് കേരള സർക്കാർ നീങ്ങുന്നത് എന്നും ബാലസിങ്കം ആരോപിച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുവാനുള്ള കേരളത്തിന്റെ ശ്രമം കേന്ദ്രസർക്കാർ അംഗീകരിക്കരുതെന്നും കേരള സർക്കാരിന്റെ പരിഗണന തള്ളണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ജോൺ പെന്നിക്ക്വിക്കിന്റെ സ്മാരകത്തിനു മുൻപിൽ പ്രതിഷേധ മാർച്ച് തമിഴ്നാട് പോലീസ് തടഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ട് തകർത്ത് ഒരു കോടി ജനങ്ങളുടെ കുടിനീർ മുടക്കുവാനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും പെരിയാർവൈഗൈ ഇറിഗേഷൻ അഗ്രികൾച്ചർ അസോസിയേഷൻ കോഡിനേറ്റർ CH അൻവർ ബാല സിങ്കം പ്രതിഷേധ മാർച്ചിൽ ആരോപിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിനു പകരം പുതിയ അണക്കെട്ട് നിർമ്മിക്കുന്ന കാര്യം പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരിക്കുകയാണ് .നാളെ കേന്ദ്ര വിദഗ്ധസംഘം വിലയിരുത്തി പരിശോധിക്കുവാൻ ഇരിക്കുകയാണ് കേരള തമിഴ്നാട് അതിർത്തിയായ ലോവർ ക്യാമ്പിൽ പെരിയാർ വൈകൈ ഇറിഗേഷൻ അഗ്രികൾച്ചർ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow