കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിൽ വികസന, ക്ഷേമ പദ്ധതികൾ അവതാളത്തിലാകുന്നെന്ന് യു ഡി എഫ് അംഗങ്ങൾ

May 27, 2024 - 16:49
 0
കാഞ്ചിയാർ ഗ്രാമ പഞ്ചായത്തിൽ വികസന, ക്ഷേമ പദ്ധതികൾ അവതാളത്തിലാകുന്നെന്ന് യു ഡി എഫ് അംഗങ്ങൾ
This is the title of the web page

ഗ്രാമ പഞ്ചായത്തിന് സംസ്ഥാന സർക്കാർ നൽകേണ്ട രണ്ടും മൂന്നും ഗഡു തുക യഥാസമയം നൽകാതിരുന്നതാണ് വിനയായകുന്നത്.ഫെബ്രുവരിയിൽ പൂർത്തീകരിച്ച കോൺക്രീറ്റ് ജോലികളുടെ ബില്ലുകൾ മാർച്ച് 22 ന് സമർപ്പിച്ചെങ്കിലും പണമില്ലെന്ന കാരണത്താൽ ഒരു കോടിയോളം രൂപയുടെ ബില്ലുകൾ മടക്കി അയച്ചു. ഇതു മൂലം കരാറുകാരും പ്രതിസന്ധിയിലാകുകയാണ് .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മാസങ്ങൾക്ക് മുൻപ് ടെൻഡർ നടപടികൾ പൂർത്തികരിച്ചെങ്കിലും വാർഡുകളിലെ റോഡ് ടാറിങ് നാളിതുവരെ പൂർത്തീകരിച്ചിട്ടില്ല - വാർസുകളിലെ റോഡുകൾ പൂർണമായും തകർന്ന് യാത്ര ദുരിത പൂർണമായിരിക്കുകയാണ്. അതിദരിദ്രർക്കുള്ള ഭക്ഷ്യ കിറ്റുകൾ 2 മാസത്തിലേറെയായി വിതരണം ചെയ്യാത്തതിനാൽ നിർധന കുടുംബങ്ങൾ തീരാദുരിതത്തിലായിരിക്കുന്നു.

ലൈഫ് ഭവന നിർമ്മാണ പദ്ധതി അവതാളത്തിലായതിനാൽ 2020 ൽ ലിസ്റ്റിൽ ഇടം പിടിച്ച ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് വീടെന്ന സ്വപ്പ്നം ഇനിയും സഫലമായിട്ടില്ല. വഴിവിളക്കുകൾ സ്ഥാപിക്കാനുള്ള സ്ട്രീറ്റ് മെയിൻ പദ്ധതിയും ഒരു വർഷമായിട്ടും വെളിച്ചം കണ്ടില്ല, ഇത്തരത്തിൽ പഞ്ചായത്തിൽ പ്രവർത്തനങ്ങൾ പൂർണമായും അവതാളത്തിൽ ആവുകയാണെന്നാണ് യൂഡിഎഫ് അംഗങ്ങളുടെ ആരോപണം.

വികസന, ക്ഷേമ പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് യുഡിഎഫ് അംഗങ്ങളായ ജോമോൻ തെക്കേൽ, ഷാജിമോൻ വേലംപറമ്പിൽ, റോയി എവറസ്റ്റ്, ലിനു ജോസ്, ഷിജി സിബി, സന്ധ്യ ജയൻ എന്നിവർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow