പീരുമേട് തോട്ടം മേഖലയിലെ തേയില തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന ശോചനീയാവസ്ഥയിലുള്ള എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഡോ: ഗിന്നസ് മാടസ്വാമി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു

May 27, 2024 - 14:18
 0
പീരുമേട് തോട്ടം മേഖലയിലെ തേയില തോട്ടം തൊഴിലാളികൾ അധിവസിക്കുന്ന  ശോചനീയാവസ്ഥയിലുള്ള എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ ഡോ: ഗിന്നസ് മാടസ്വാമി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു
This is the title of the web page

വരുന്ന കാലവർഷത്തിൽ സംസ്ഥാനത്തുടനീളം കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ലഭിച്ചിരിക്കുന്നത് . ഈ സാഹചര്യത്തിൽ പീരുമേട് തോട്ടം മേഖലയിലെ ശോചനീയാവസ്ഥയിലുള്ള എസ്റ്റേറ്റ് ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ ജീവിതം ദുരിതപൂർണ്ണമാവും . ഈ സാഹചര്യം കണക്കിലെടുത്തും കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിലെയും വാഗമൺ കോട്ട മലയിലെയും ലയ മുറികൾ ഇടിഞ്ഞു വീണതോടും കൂടിയാണ്  

വാസയോഗ്യമല്ലാത്തതും ഏതു നിമിഷവും തകർന്ന് വീഴാറായതുമായ എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണ പ്രവർത്തങ്ങൾക്കാവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും പീരുമേട് സ്വദേശിയുമായ ഡോ: ഗിന്നസ് മാടസ്വാമി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വാഗമൺ,കോട്ടമല, ചീന്തലാർ,ഗ്ലെൻ മേരി, പാമ്പനാർ,തങ്കമല തുടങ്ങിയ പ്രദേശങ്ങളിലെ എസ്റ്റേറ്റ് ലയങ്ങളാണ് ഏറ്റവും ശോചനീയാവസ്ഥയിൽ ഉള്ളത് . മഴ ശക്തമാവുന്നതോടെ ഇവിടുത്തെ ലയങ്ങളിലെ തൊഴിലാളികളുടെ ജീവിതം കഴിഞ്ഞ വർഷത്തിനേതി നേക്കാൾ ദുരിതപൂർണ്ണമാവും . കഴിഞ്ഞ 3 തവണ സംസ്ഥാന ബഡ്ജറ്റുകളിലായി 10 കോടി രൂപ വീതം അനുവദിച്ചിരുന്നു .ഒന്നര വർഷം മുൻപ് പ്ലാന്റേഷൻ ഡയറക്ട്രേറ്റിന്റെ നേതൃത്വത്തിൽ 500 ലയങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കിയതിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.

ഇത്തരത്തിൽ വാഗ്ദാനങ്ങളിൽ തൊഴിലാളികളുടെ ജീവിതത്തെ നരക പൂർണ്ണമാക്കുന്ന അധികൃതരുടെ നടപടികൾ തുടരുന്ന പക്ഷം, ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ ഇടപെടൽ ഉണ്ടാവാത്ത പക്ഷം കേന്ദ്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾക്കും പരാതി നൽകുമെന്നും ഡോ: ഗിന്നസ് മാടസ്വാമി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow